< Back
India
രാജസ്ഥാനില്‍ ബിജെപി എംപിയുടെ കാർ കല്ലും ഇരുമ്പുവടിയും ഉപയോഗിച്ച് ആക്രമിച്ചു
India

രാജസ്ഥാനില്‍ ബിജെപി എംപിയുടെ കാർ കല്ലും ഇരുമ്പുവടിയും ഉപയോഗിച്ച് ആക്രമിച്ചു

Web Desk
|
28 May 2021 12:24 PM IST

വ്യാഴാഴ്ച രാത്രി 11:30ന് ഭരത്പൂരിലെ ആരോഗ്യ കേന്ദ്രം സന്ദര്‍ശിക്കവെ അജ്ഞാതരായ അഞ്ച് പേര്‍ എം.പിയുടെ കാര്‍ കല്ലും ഇരുമ്പ് ബാറും ഉപയോഗിച്ച് അടിച്ചുപൊട്ടിക്കുകയായിരുന്നു

രാജസ്ഥാനിലെ ഭരത്പൂരില്‍ നിന്നുള്ള ബിജെപി എം.പിയായ രഞ്ജിത കോലി വ്യാഴാഴ്ച രാത്രി അക്രമത്തിന് ഇരയായി. ഭാരത്പൂരിലെ ദർസോണി ഗ്രാമത്തിൽ ആരോഗ്യ കേന്ദ്രം സന്ദർശിക്കുന്നതിനിടെയാണ് എംപിക്ക് അക്രമം നേരിടേണ്ടി വന്നത്.

വ്യാഴാഴ്ച രാത്രി 11:30ന് ഭരത്പൂരിലെ ആരോഗ്യ കേന്ദ്രം സന്ദര്‍ശിക്കവെ അജ്ഞാതരായ അഞ്ച് പേര്‍ എം.പിയുടെ കാര്‍ കല്ലും ഇരുമ്പ് ബാറും ഉപയോഗിച്ച് അടിച്ചുപൊട്ടിക്കുകയായിരുന്നു. കാറില്‍ വന്ന അക്രമികള്‍ എം.പിയുടെ കാര്‍ തടഞ്ഞു നിര്‍ത്തി കല്ലെറിയുകയായിരുന്നു. ശേഷം ഇരുമ്പ് വടികൊണ്ട് ചില്ലുകള്‍ അടിച്ചുതകര്‍ത്തു. അക്രമത്തിനിടെ ബോധം നഷ്ടമായ എം.പിയെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.

അക്രമത്തില്‍ ആര്‍ക്കും പരിക്കുകള്‍ സംഭവിച്ചില്ലെങ്കിലും ആശുപത്രിയിലെത്തിച്ച് പരിശോധനക്ക് ശേഷം ഇവരെ വിട്ടയച്ചു. കോവിഡ് പോസിറ്റീവ് രോഗികൾക്ക് ശരിയായ ചികിത്സ ഉറപ്പാക്കാൻ ജില്ലയിലെ എല്ലാ ആശുപത്രികളിലും പരിശോധന നടത്തുന്നതിന്‍റെ ഭാഗമായാണ് ദര്‍സോണിയിലെത്തിയത്. ആരോടും താന്‍ പകപോക്കില്ല. പോലീസ് ഇക്കാര്യം അന്വേഷിക്കട്ടെ. അവര്‍ പറഞ്ഞു.

Related Tags :
Similar Posts