< Back
India

India
കാറിനെ വിഴുങ്ങിയ കുഴി: മുംബൈയിൽ നിന്നുള്ള വൈറൽ വീഡിയോ
|13 Jun 2021 10:12 PM IST
വാഹന പാർക്കിംഗ് സ്ഥലത്ത് രൂപപ്പെട്ട കുഴിയിലേക്ക് തൊട്ടടുത്ത് നിർത്തിയിട്ടിരുന്ന കാർ തലകുത്തനെ ആഴ്ന്നിറങ്ങുകയായിരുന്നു.
കനത്ത മഴ തുടരുന്ന മുംബൈയിൽ കാറിനെ പൂർണമായും വിഴുങ്ങി ഗർത്തം. മുംബൈ ഗാഡ്കോപറിലാണ് പാർക്ക് ചെയ്തിടത്ത് നിന്നും നിമിഷങ്ങൾക്കുള്ളിൽ കാർ അപ്രത്യക്ഷമായത്. കാർ പൂർണമായും ഗർത്തത്തിലേക്ക് ആഴ്ന്നിറങ്ങി പോകുന്ന ദൃശ്യങ്ങൾ ഇതിനോടകം സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.
മുംബൈയിലെ റെസിഡൻഷ്യൽ കോംപ്ലക്സിലെ വാഹന പാർക്കിംഗ് സ്ഥലത്ത് രൂപപ്പെട്ട കുഴിയിലേക്ക് തൊട്ടടുത്ത് നിർത്തിയിട്ടിരുന്ന കാർ തലകുത്തനെ ആഴ്ന്നിറങ്ങുകയായിരുന്നു. മുപ്പത് അടിയോളം താഴ്ച്ചയുള്ളതാണ് കുഴി.
രാവിലെ എട്ടരയോടെയായിരുന്നു സംഭവം. തങ്ങൾക്ക് വല്ലതും ചെയ്യാൻ കഴിയും മുമ്പേ വാഹനം മുങ്ങി പോവുന്നത് നോക്കി നിൽക്കാനെ സാധിച്ചുള്ളു എന്ന് ഉടമ ഡോ കിരൺ ദോശി പറഞ്ഞു.