< Back
India
രാമക്ഷേത്ര നിർമാണ ട്രസ്റ്റ് അംഗത്തിനെതിരെ ആരോപണം ഉന്നയിച്ച മാധ്യമ പ്രവർത്തകനെതിരെ കേസെടുത്ത് യു.പി പോലീസ്
India

രാമക്ഷേത്ര നിർമാണ ട്രസ്റ്റ് അംഗത്തിനെതിരെ ആരോപണം ഉന്നയിച്ച മാധ്യമ പ്രവർത്തകനെതിരെ കേസെടുത്ത് യു.പി പോലീസ്

Web Desk
|
21 Jun 2021 11:03 AM IST

അയോധ്യയിലെ രാമക്ഷേത്ര നിർമാണ ട്രസ്റ്റ് അംഗത്തിനെതിരെ അനധികൃത ഭൂമി ഇടപാട് ആരോപണം നടത്തിയ മാധ്യമപ്രവർത്തകനെതിരെ കേസെടുത്ത് ഉത്തർ പ്രദേശ് സർക്കാർ. മാധ്യമ പ്രവർത്തകനായ വിനീയത് നരൈനും അൽക്ക ലഹോട്ടി, രജനീഷ് എന്നിവർക്കുമെതിരെയാണ് കേസെടുത്തത്. ആരോപണ വിധേയനായ വിശ്വ ഹിന്ദു പരിഷത്ത് നേതാവും രാമക്ഷേത്ര നിർമ്മാണ ട്രസ്റ്റ് സെക്രട്ടറിയുമായ ചമ്പത് റായിയുടെ സഹോദരന്റെ പരാതിയിലാണ് കേസ്.

അനധികൃത ഭൂമി ഇടപാടുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണത്തിൽ ചമ്പത് റായിക്കും സഹോദരങ്ങൾക്കും ബിജ്‌നോർ പോലീസ് അധ്യക്ഷൻ ക്ലീൻ ചിറ്റ് നൽകിയിരുന്നു. ചമ്പത് റായിയുടെ സഹോദരൻ സഞ്ജയ് ബൻസലാണ് പരാതി നൽകിയത്.

വി.എച്.പി നേതാവിനെതിരെ വ്യാജ ആരോപണങ്ങൾ ഉയർത്താൻ ഗൂഢാലോചന നടത്തിയെന്നും രാജ്യത്താകമാനമുള്ള ഹിന്ദുക്കളുടെ വികാരങ്ങൾ വൃണപ്പെടുത്തിയെന്നുമാണ് കേസ്. ബിജ്‌നൂരിൽ തന്റെ സഹോദരങ്ങൾ നടത്തുന്ന അനധികൃത ഭൂമി ഇടപാടുകൾക്ക് റായ് സഹായം ചെയ്തുകൊടുക്കുന്നുവെന്ന് വിനീത് നരൈൻ മൂന്ന് ദിവസം മുൻപ് ഫേസ്‌ബുക്കിൽ കുറിച്ചിരുന്നു.

പ്രവാസിയായ അൽക ലഹോട്ടിയുടെ ഉടമസ്​ഥതയിലുള്ള പശു ഫാം അടങ്ങിയ 20,000 ചതുരശ്ര മീറ്റർ വിസ്​തീർണമുള്ള സ്​ഥലം റായ്​യും സഹോദരൻമാരും കൈയേറി. 2018 മുതൽ കൈയേറ്റം ഒഴിപ്പിക്കാൻ ലഹോട്ടി ​ശ്രമിക്കുന്നതായും ഇതിനെതിരെ നടപടിയെടുക്കാൻ യോഗി ആദിത്യനാഥിനോട്​ ആവശ്യപ്പെട്ടിരുന്നതായും പോസ്റ്റിൽ പറയുന്നു. ലഹോട്ടിക്കെതിരെയും പൊലീസ്​ കേസെടുത്തിട്ടുണ്ട്​.

Related Tags :
Similar Posts