< Back
India

India
സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പൊതു പരീക്ഷ മാറ്റിവെക്കണമെന്ന് സംസ്ഥാനങ്ങളും
|23 May 2021 6:50 PM IST
പരീക്ഷ പൂർണ്ണമായി ഒഴിവാക്കണമെന്ന് ഡൽഹിയും മഹാരാഷ്ട്രയും ആവശ്യപ്പെട്ടു
സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പൊതു പരീക്ഷ മാറ്റിവെക്കണമെന്ന് സംസ്ഥാനങ്ങളും. കേന്ദ്ര വിദ്യാഭ്യാസമന്ത്രി രമേഷ് പൊക്രിയാൽ വിളിച്ചു ചേർത്ത ഉന്നതതല യോഗത്തിലാണ് സംസ്ഥാനങ്ങൾ നിലപാടറിയിച്ചത്. പരീക്ഷ പൂർണ്ണമായി ഒഴിവാക്കണമെന്ന് ഡൽഹിയും മഹാരാഷ്ട്രയും ആവശ്യപ്പെട്ടു. തീരുമാനം പ്രധാനമന്ത്രിക്ക് വിട്ടു.