< Back
India
India
രാജ്യത്ത് 91,702 പേര്‍ക്കു കൂടി കോവിഡ്; 3,403 മരണം
|11 Jun 2021 10:00 AM IST
1,34,580 പേര്‍ രോഗമുക്തരായി. 11,21,671 സജീവകേസുകളാണ് നിലവിലുള്ളത്.
രാജ്യത്ത് 24 മണിക്കൂറിനിടെ 91,702 പുതിയ കോവിഡ് കേസുകൾ സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 3,403 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ മരണം 3,63,079 ആയി. തുടര്‍ച്ചയായ നാലാംദിവസമാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം ഒരുലക്ഷത്തില്‍ താഴെയാകുന്നത്.
1,34,580 പേരാണ് രോഗമുക്തരായത്. 11,21,671 സജീവകേസുകളാണ് നിലവിലുള്ളത്. ഇതുവരെ 2,92,74,823 പേരാണ് രാജ്യത്ത് കോവിഡ് രോഗികളായത്. ഇതില്‍ 2,77,90,073 പേര്‍ രോഗമുക്തരായി. അതേസമയം ഇതുവരെ 24,60,85,649 പേര്‍ വാക്‌സിന്‍ സ്വീകരിച്ചുകഴിഞ്ഞു.