< Back
India
കോവിഡ് പൊതു ശത്രു: ഇന്ത്യക്ക് പിന്തുണ അറിയിച്ച് ചൈന
India

കോവിഡ് പൊതു ശത്രു: ഇന്ത്യക്ക് പിന്തുണ അറിയിച്ച് ചൈന

Web Desk
|
30 April 2021 10:33 PM IST

അവശ്യ ഉപകരണങ്ങള്‍ എത്തിക്കാന്‍ ചൈനീസ് കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കുമെന്ന് ചൈനീസ് വിദേശ്യകാര്യ മന്ത്രി

കോവിഡ് ദുരിതത്തില്‍ അകപ്പെട്ട ഇന്ത്യക്ക് പിന്തുണയുമായ ചൈന. കോവിഡ് പ്രതിരോധത്തിനാവശ്യമായ സഹായത്തിലും വിതരണത്തിലുമുള്ള പിന്തുണ ചൈനീസ് വിദേശ്യകാര്യമന്ത്രി ഇന്ത്യയെ അറിയിച്ചു.

പൊതു ശത്രുവിനെതിരെ ഒരുമിച്ച് പോരാടും. ഇന്ത്യക്കായി വിതരണ ശൃംഖലകള്‍ തുറന്നിടും. രാജ്യത്തിന് സര്‍വ പിന്തുണയും ചൈന അറിയിച്ചതായും വിദേശകാര്യ മന്ത്രാലയം വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.

ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കറും ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയും ഇതുസംബന്ധമായി ടെലിഫോണ്‍ ചര്‍ച്ച നടത്തി. അവശ്യ ഉപകരണങ്ങള്‍ എത്തിക്കാന്‍ ചൈനീസ് കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കും. കോവിഡ് മനുഷ്യരാശിക്കെതിരായ പൊതുശത്രുവാണെന്നും വാങ് യി പറഞ്ഞു.

Similar Posts