< Back
India
വയനാട് ജില്ലയിൽ 10 ഇടങ്ങളിൽ നിരോധനാജ്ഞ
India

വയനാട് ജില്ലയിൽ 10 ഇടങ്ങളിൽ നിരോധനാജ്ഞ

Jaisy
|
16 April 2021 8:06 PM IST

കൽപ്പറ്റ, സുൽത്താൻ ബത്തേരി നഗരസഭകളിലും എട്ട് പഞ്ചായത്തുകളിലുമാണ് ഏപ്രിൽ 30 വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചത്

കോവിഡ് സാഹചര്യത്തിൽ വയനാട് ജില്ലയിൽ 10 ഇടങ്ങളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കൽപ്പറ്റ, സുൽത്താൻ ബത്തേരി നഗരസഭകളിലും എട്ട് പഞ്ചായത്തുകളിലുമാണ് ഏപ്രിൽ 30 വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

തിരുനെല്ലി, കണിയാമ്പറ്റ, നെന്മേനി, മേപ്പാടി, തരിയോട്‌, പൊഴുതന, വെങ്ങപ്പള്ളി, അമ്പലവയൽ ഗ്രാമ പഞ്ചായത്തുകളിലും, സുൽത്താൻ ബത്തേരി, കൽപറ്റ മുനിസിപ്പാലിറ്റികളിലും ഇന്ന് മുതൽ രണ്ടാഴ്ച്ചക്കാലത്തേക്ക്‌ കോവിഡ്‌ പ്രതിരോധത്തിനായി സി.ആർ.പി.സി. സെക്ഷൻ 144 പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു.

കോവിഡ് വ്യാപനം കണക്കിലെടുത്ത് കോഴിക്കോട് ജില്ലയിലെ കണ്ടെയ്ന്‍മെന്‍റ് സോണുകളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു.

Similar Posts