< Back
India
കോവിഡ് ആശുപത്രിയില്‍ രോഗിയുടെ ജന്മദിനം ആഘോഷമാക്കി ആരോഗ്യപ്രവര്‍ത്തകര്‍: വീഡിയോ തരംഗമാകുന്നു
India

കോവിഡ് ആശുപത്രിയില്‍ രോഗിയുടെ ജന്മദിനം ആഘോഷമാക്കി ആരോഗ്യപ്രവര്‍ത്തകര്‍: വീഡിയോ തരംഗമാകുന്നു

Web Desk
|
23 April 2021 3:28 PM IST

സൂറത്തിലെ സിവിൽ ആശുപത്രിയിലാണ് സംഭവം.

കോവിഡ് വ്യാപനം ഭീതി പരത്തുമ്പോള്‍ തീര്‍ത്തും നിരാശാജനകമായ വാര്‍ത്തകളാണ് രാജ്യത്തിന്‍റെ വിവിധ കോണുകളില്‍ നിന്ന് വരുന്നത്. എന്നാല്‍, ഇതിനിടയിലും പ്രതീക്ഷയുടെ കണിക വറ്റാത്ത ചില വാര്‍ത്തകളും ദൃശ്യങ്ങളും നമ്മെത്തേടിയെത്താറുണ്ട്. അത്തരത്തിൽ ഗുജറാത്തിലെ ആശുപത്രിയിൽനിന്ന് പുറത്തുവന്ന ഒരു വിഡിയോ ഇപ്പോള്‍ തരംഗമാവുകയാണ്.

കോവിഡ് ബാധിതയായി ചികിത്സയിൽ കഴിയുന്ന രോഗിയുടെ ജന്മദിനം ആരോഗ്യപ്രവർത്തകര്‍ ആഘോഷിക്കുന്ന വീഡിയോയാണ് മുംബൈയിലെ പ്രമുഖ ഫോട്ടോഗ്രാഫറായ വിരാൽ ഭയാനി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. സൂറത്തിലെ സിവിൽ ആശുപത്രിയിലാണ് സംഭവം.

പി.പി.ഇ കിറ്റ് ധരിച്ച ആരോഗ്യപ്രവര്‍ത്തകര്‍ രോഗിയുടെ കട്ടിലിനു ചുറ്റും നിന്ന് കൈകൊട്ടി പാട്ടുപാടുന്നതാണ് വീഡിയോയിലുള്ളത്. 1959ൽ പുറത്തിറങ്ങിയ സുജാത എന്ന ആൽബത്തിൽ ആശ ബോസ്‌ലെ പാടിയ 'തും ജിയോ ഹസാരോ സാൽ' എന്ന ഗാനമാണ് ആരോഗ്യപ്രവർത്തകർ ആലപിക്കുന്നത്. ആരോഗ്യപ്രവർത്തകർക്കൊപ്പം ഓക്സിജൻ മാസ്ക് ധരിച്ച യുവതി കൈയടിക്കുന്നതും കാണാം.

വീഡിയോ പങ്കുവെച്ച് നിമിഷങ്ങൾക്കകം തന്നെ ജനം ഏറ്റെടുത്തിരുന്നു. ഡോക്ടർമാർ രോഗികളുടെ മനസിൽ പ്രത്യാശ നിറക്കുന്നുവെന്ന രീതിയിലായിരുന്നു മിക്ക പ്രതികരണങ്ങളും. പ്രതിസന്ധികള്‍ നിറഞ്ഞ ഒദ്യോഗിക ജീവിതത്തില്‍ രോഗിയുടെ മാനസികാരോഗ്യം കണക്കിലെടുത്ത് പ്രവര്‍ത്തിക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നന്ദി അറിയിച്ചും പലരും രംഗത്തെത്തി.

Similar Posts