< Back
India

India
സി.ബി.ഐ മുന്‍ ഡയറക്ടര്‍ രഞ്ജിത് സിൻഹ അന്തരിച്ചു
|16 April 2021 10:58 AM IST
2012 ഡിസംബര്‍ മുതല്‍ 2014 ഡിസംബര്‍ വരെയാണ് സി.ബി.ഐ ഡയറക്ടറുടെ ചുമതല നിർവഹിച്ചത്.
മുൻ സി.ബി.ഐ ഡയറക്ടർ രഞ്ജിത് സിൻഹ അന്തരിച്ചു. 68 വയസ്സായിരുന്നു. വെള്ളിയാഴ്ച രാവിലെ ഡൽഹിയിലായിരുന്നു അന്ത്യം.
കോവിഡുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങളാണ് മരണകാരണമെന്നാണ് ബന്ധപ്പെട്ടവരെ ഉദ്ധരിച്ച് പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്യുന്നത്. വ്യാഴാഴ്ച രാത്രി നടത്തിയ പരിശോധനയിൽ അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചതായാണ് വിവരം.
1974 ബാച്ചിലെ ഇന്ത്യൻ പൊലീസ് സർവീസ് (ഐ.പി.എസ്) ഓഫിസറായിരുന്ന രഞ്ജിത് സിൻഹ 2012 ഡിസംബര്‍ മുതല്‍ 2014 ഡിസംബര്‍ വരെയാണ് സി.ബി.ഐ ഡയറക്ടറുടെ ചുമതല നിർവഹിച്ചത്. ഐ.ടി.ബി.പി ഡയറക്ടർ ജനറൽ സ്ഥാനമുൾപ്പെടെ പല നിർണ്ണായക പദവികളും അദ്ദേഹം വഹിച്ചിട്ടുണ്ട്.