< Back
India

India
മഹാരാഷ്ട്രയിൽ കോവിഡ് ആശുപത്രിയിൽ തീപിടുത്തം;13 മരണം
|23 April 2021 8:15 AM IST
മഹാരാഷ്ട്രയിലെ കോവിഡ് ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ 13 പേർ മരിച്ചു. മഹാരാഷ്ട്ര വസായിയിലെ കോവിഡ് ആശുപത്രിയിലാണ് അപകടമുണ്ടായത്. പാൽഘർ ജില്ലയിലെ വിരാറിലെ വിജയ് വല്ലഭ് കോവിഡ് ആശുപത്രിയിലായിരുന്നു തീപിടിത്തം.രോഗികളെ മറ്റ് ആശുപത്രികളിലേക്ക് മാറ്റി. മരിച്ചവരുടെ മൃതദേഹങ്ങൾ തിരിച്ചറിയാൻ കഴിയാത്തവിധം കത്തിക്കരിഞ്ഞുവെന്നാണ് റിപ്പോർട്ട്. അതേസമയം, ആശുപത്രിയിൽ തീയണക്കാനുള്ള സംവിധാനങ്ങൾ ഉണ്ടായിരുന്നില്ലെന്ന് റിപ്പോർട്ടുകളുണ്ട്. ആകെ ഉണ്ടായിരുന്ന ചില ഉപകരണങ്ങൾ പ്രവർത്തനരഹിതമായിരുന്നുവെന്ന് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.
കോവിഡിന്‍റെ രണ്ടാം വ്യാപനം അതിതീവ്രമായാണ് മഹാരാഷ്ട്രയിൽ തുടരുന്നത്. ഏകദേശം, 67,000 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം കോവിഡ് സ്ഥിരീകരിച്ചത്