< Back
India

India
ലക്ഷദ്വീപ് ജനതക്ക് പിന്തുണയുമായി കൂടുതൽ മുൻ അഡ്മിനിസ്ട്രേറ്റർമാർ
|29 May 2021 3:00 PM IST
ലക്ഷദ്വീപ് ജനതക്ക് പിന്തുണയുമായി കൂടുതൽ മുൻ അഡ്മിനിസ്ട്രേറ്റർമാർ. ലക്ഷദ്വീപിലെ 5 മുൻ അഡ്മിനിസ്ട്രേറ്റർമാർ ചേർന്ന് രാഷ്ട്രപതിക്ക് കത്തെഴുതി. നിലവിലെ അഡ്മിനിസ്ട്രേറ്ററുടെ നടപടികൾക്കെതിരെയാണ് കത്ത്. ജഗദീഷ് സാഗർ ,വജഹത് ഹബീബുല്ല,രാജീവ് തൽവാർ,ആർ ചന്ദ്രമോഹൻ,ആർ സുന്ദർ രാജ് എന്നിവരാണ് കത്തെഴുതിയത്. ഉമേഷ് സൈഗാൾ ഐഎഎസ് കേന്ദ്ര ആഭ്യന്തരമന്ത്രിക്ക് കത്തെഴുതിയതിന് പിന്നാലെയാണ് കൂടുതൽ പേർ രംഗത്തെത്തിയത്.
ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററായ പ്രഫുല്‍ ഖോഡാ പട്ടേല്‍ കഴിഞ്ഞ 5 മാസത്തിനിടെ കൊണ്ടു വന്ന ജനവിരുദ്ധ പരിഷ്കാരങ്ങളെ ചോദ്യം ചെയ്തുകൊണ്ടാണ് മുന്‍ അഡ്മിനിസ്ട്രേറ്റര്‍ ഉമേഷ് സൈഗാള്‍ രംഗത്തു വന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്കെഴുതിയ കത്തിലദ്ധേഹം ദ്വീപ് ജനതയെ ദുരിതത്തിലാക്കുന്ന പരിഷ്കാരങ്ങളെ ചോദ്യം ചെയ്യുന്നു.