< Back
India

India
ചടങ്ങിൽ മാറ്റമില്ല: രാജ്യത്ത് ഇന്ധന വില ഇന്നും വർധിപ്പിച്ചു
|6 Jun 2021 6:57 AM IST
പെട്രോളിന് 27 പൈസയും ഡീസലിന് 30 പൈസയുമാണ് കൂട്ടിയത്. തിരുവനന്തപുരത്ത് പെട്രോൾ വില 97 കടന്നു.
രാജ്യത്ത് ഇന്ധന വില ഇന്നും വർധിപ്പിച്ചു. പെട്രോളിന് 27 പൈസയും ഡീസലിന് 30 പൈസയുമാണ് കൂട്ടിയത്. തിരുവനന്തപുരത്ത് പെട്രോൾ വില 97 കടന്നു. പെട്രോൾ ലിറ്ററിന് 97.01 രൂപയും ഡീസലിന് 92.34 രൂപയുമാണ്. കൊച്ചിയിൽ പെട്രോളിന് 95.13 രൂപയും ഡീസലിന് 91.58 രൂപയുമാണ്. കോഴിക്കോട് പെട്രോളിന് 95.38 രൂപയും ഡീസലിന് 90.73 രൂപയുമാണ്. കഴിഞ്ഞ 36 ദിവസത്തിനിടെ 20ാം ദിവസമാണ് ഇന്ധന വില കൂട്ടുന്നത്.