< Back
India

India
ഐ.സി.എസ്.ഇ 10, 12 ക്ലാസുകളിലെ പരീക്ഷകൾ മാറ്റിവച്ചു
|16 April 2021 7:17 PM IST
പരീക്ഷ എഴുതാത്തവർക്ക് പ്രകടനമികവിന്റെ അടിസ്ഥാനത്തിൽ സ്കോർ നൽകും
രാജ്യത്ത് കോവിഡിന്റെ രണ്ടാം തരംഗം ശക്തിപ്പെടുന്ന സാഹചര്യത്തിൽ ഐ.സി.എസ്.ഇ 10, 12 ക്ലാസുകളിലെ പരീക്ഷകൾ മാറ്റിവച്ചു. ജൂൺ ആദ്യവാരം സ്ഥിതി വിലയിരുത്തിയ ശേഷം പുതിയ തീയതി പ്രഖ്യാപിക്കുമെന്ന് ഐ.സി.എസ്.ഇ ബോർഡ് പ്രസ്താവനയിൽ അറിയിച്ചു. പത്താം ക്ലാസ് പരീക്ഷ താൽപര്യമുള്ളവർക്ക് മാത്രം എഴുതാം. പരീക്ഷ എഴുതാത്തവർക്ക് പ്രകടനമികവിന്റെ അടിസ്ഥാനത്തിൽ സ്കോർ നൽകും.
കോവിഡ് വ്യാപനത്തെ തുടർന്ന് ഇന്നലെ സി.ബി.എസ്.ഇ പത്താംക്ലാസ് പരീക്ഷകള്‍ റദ്ദാക്കുകയും പന്ത്രണ്ടാം ക്ലാസ് പരീക്ഷകള്‍ മാറ്റി വയ്ക്കുകയും ചെയ്തിരുന്നു