< Back
India
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 3874 മരണം; 2,76,070 പുതിയ കോവിഡ് കേസുകൾ
India

കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 3874 മരണം; 2,76,070 പുതിയ കോവിഡ് കേസുകൾ

Shefi Shajahan
|
20 May 2021 11:39 AM IST

മഹാരാഷ്ട്ര, കര്‍ണാടക, കേരളം, തമിഴ്‌നാട്, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് ഏറ്റവുമധികം കോവിഡ് കേസുകള്‍ രേഖപ്പെടുത്തിയത്.

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 2,76,070 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 3,69,077 പേര്‍ രോഗമുക്തരായപ്പോൾ 3,874 മരണങ്ങള്‍ കോവിഡ് മൂലമാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു.കഴിഞ്ഞ ദിവസം മാത്രം 20.55 ലക്ഷം സാമ്പിളുകളാണ് പരിശോധിച്ചത്. രാജ്യത്ത് ഇതുവരെയുള്ള പ്രതിദിന ടെസ്റ്റുകളില്‍ ഏറ്റവും ഉയര്‍ന്ന പരിശോധന നിരക്കാണിത്.

ഇതുവരെ 2,57,72,400 പേര്‍ക്കാണ് രാജ്യത്താകമാനം കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 2,23,55,440 പേര്‍ രോഗമുക്തരായി. ആകെ 2,87,122 പേരാണ് കോവിഡ് ബാധിച്ച് മരണപ്പെട്ടത്.

മഹാരാഷ്ട്ര, കര്‍ണാടക, കേരളം, തമിഴ്‌നാട്, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് ഏറ്റവുമധികം കോവിഡ് കേസുകള്‍ രേഖപ്പെടുത്തിയത്.

Similar Posts