< Back
India
അലോപ്പതിക്കെതിരായ പ്രസ്താവന; രാംദേവിനെതിരെ ഇന്ന് ഡോക്ടര്‍മാരുടെ ദേശീയതല പ്രതിഷേധം
India

അലോപ്പതിക്കെതിരായ പ്രസ്താവന; രാംദേവിനെതിരെ ഇന്ന് ഡോക്ടര്‍മാരുടെ ദേശീയതല പ്രതിഷേധം

Web Desk
|
1 Jun 2021 10:32 AM IST

എഫ്.ഒ.ആര്‍.ഡി.എ ഇന്ന് രാജ്യ വ്യാപകമായി കരിദിനമാചരിക്കും

യോഗ ഗുരു ബാബ രാംദേവിന്‍റെ വിവാദ പ്രസ്താവനകളില്‍ നിലപാട് കടുപ്പിച്ച് ഡോക്ടര്‍മാരുടെ സംഘടനകള്‍. പ്രതിഷേധ സൂചകമായി റസിഡന്‍റ് ഡോക്ടര്‍മാരുടെ സംഘടനയായ എഫ്.ഒ.ആര്‍.ഡി.എ ഇന്ന് രാജ്യ വ്യാപകമായി കരിദിനമാചരിക്കും.

മനുഷ്യത്വ രഹിതവും വിവേകമില്ലാത്തതുമായ അഭിപ്രായപ്രകടനമാണ് രാംദേവ് നടത്തിയതെന്നാണ് സംഘടനയുടെ ആരോപണം. രാംദേവ് പരസ്യമായി മാപ്പുപറയണമെന്നും ഡോക്ടര്‍മാര്‍ ആവശ്യപ്പെടുന്നു.

ആധുനിക വൈദ്യശാസ്ത്രം വിഡ്ഢിത്തമാണെന്നായിരുന്നു ബാബ രാംദേവിന്‍റെ വിവാദ പ്രസ്താവന. പതിറ്റാണ്ടുകളായി യോഗയും ആയുര്‍വേദവും ശീലമാക്കിയ തനിക്ക് കോവിഡ് വാക്സിന്‍റെ ആവശ്യമില്ല. അലോപ്പതി അത്ര ഫലപ്രദമല്ലെന്നാണ് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം സൂചിപ്പിക്കുന്നതെന്നും രാംദേവ് പറഞ്ഞിരുന്നു. ഇതിനെതിരെ കര്‍ശന നടപടികള്‍ ആവശ്യപ്പെട്ട് ഐ.എം.എയും രംഗത്തെത്തിയിരുന്നു.

Related Tags :
Similar Posts