< Back
India

India
ട്വിറ്റര്‍ പ്രതിനിധികളോട് ഹാജരാകാനാവശ്യപ്പെട്ട് ഐടി പാര്‍ലമെന്‍ററി സമിതി
|15 Jun 2021 1:08 PM IST
ശശി തരൂർ അധ്യക്ഷനായിട്ടുള്ള ഐ.ടി പാർലമെൻററികാര്യ ഉപസമിയാണ് വെള്ളിയാഴ്ച്ച യോഗം ചേരുന്നത്
ട്വിറ്റര്‍ പ്രതിനിധികളോട് ഹാജരാകാന്‍ ഐ.ടി പാർലമെൻററികാര്യ ഉപസമിതിയുടെ നിർദേശം. ഐ.ടി മാർഗനിർദേശങ്ങള്‍ പൗരന്റെ സ്വകാര്യത ഹനിക്കുന്നുണ്ടോയെന്ന് സമിതി പരിശോധിക്കും. വെള്ളിയാഴ്ചയാണ് സമിതി യോഗം ചേരുക.
ഐ.ടി മാർഗനിർദേശം പുറത്ത് വന്ന സാഹചര്യത്തിൽ സമൂഹമാധ്യമങ്ങളും സർക്കാരും തമ്മിലെ ബന്ധം വഷളാകുന്ന സാഹചര്യം നിലവിൽ വന്നിരുന്നു. ഈ ഘട്ടത്തിലാണ് കോൺഗ്രസ് എം.പി ശശി തരൂർ അധ്യക്ഷനായിട്ടുള്ള ഐ.ടി പാർലമെൻററികാര്യ ഉപസമി യോഗം ചേരുന്നത്. ട്വിറ്ററിന് പുറമെ ഐ.ടി മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരോടും യോഗത്തിൽ ഹാജരാകാൻ നിർദേശം നൽകിയിട്ടുണ്ട്.