< Back
India
രാജ്യത്ത് 5ജി നടപ്പാക്കരുതെന്നാവശ്യപ്പെട്ട് ജൂഹി ചൗള കോടതിയിൽ
India

രാജ്യത്ത് 5ജി നടപ്പാക്കരുതെന്നാവശ്യപ്പെട്ട് ജൂഹി ചൗള കോടതിയിൽ

Web Desk
|
31 May 2021 4:03 PM IST

രാജ്യത്ത് 5ജി നടപ്പാക്കുന്നതിനെതിരെ ബോളിവുഡ് നടിയും പരിസ്ഥിതി പ്രവർത്തകയുമായ ജൂഹി ചൗള. 5ജി സാങ്കേതികവിദ്യ നടപ്പാക്കുന്നതിലൂടെയുണ്ടാകുന്ന റേഡിയേഷൻ രാജ്യത്തെ പൗരന്മാരെയും പരിസ്ഥിതിയെയും മോശമായി ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് ജൂഹി ചൗള തിങ്കളാഴ്ച ഡൽഹി ഹൈക്കോടതിയെ സമീപിച്ചത്.

റേഡിയേഷനിൽ നിന്നും ആർക്കും രക്ഷ നേടാനാവില്ലെന്നും നിലവിലുള്ളതിനേക്കാൾ നൂറിരട്ടിയാകും 5ജി മൂലമുള്ള റേഡിയേഷനെന്നും അവർ ഹരജിയിൽ പറഞ്ഞു. ഇത് ആവാസവ്യവസ്ഥയിൽ പരിഹരിക്കാൻ കഴിയാത്ത തകരാറുകൾ സൃഷ്ടിക്കുമെന്നും അവർ പറഞ്ഞു.

Related Tags :
Similar Posts