< Back
India
കന്യാകുമാരി ഉപതെരഞ്ഞെടുപ്പ്; കോൺഗ്രസിന്‍റെ വിജയ് വസന്ത് മുന്നിൽ
India

കന്യാകുമാരി ഉപതെരഞ്ഞെടുപ്പ്; കോൺഗ്രസിന്‍റെ വിജയ് വസന്ത് മുന്നിൽ

Web Desk
|
2 May 2021 11:03 AM IST

ബി.ജെ.പിയുടെ പൊൻ രാധാകൃഷ്​ണൻ 3,300ലധികം വോട്ടുകൾക്ക്​ പിന്നില്‍.

കന്യാകുമാരി ലോക്സഭാ ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാര്‍ഥി വിജയ് വസന്ത് മുന്നിട്ടു നില്‍ക്കുന്നു. മുൻ കേന്ദ്രമന്ത്രിയും കന്യാകുമാരിയിൽനിന്നുള്ള ബി.ജെ.പിയുടെ പഴയ എം.പിയുമായ പൊൻ രാധാകൃഷ്ണൻ പിന്നിലാണ്.

3,300ലധികം വോട്ടുകൾക്കാണ് വിജയ് വസന്ത് മുന്നിട്ടു നില്‍ക്കുന്നത്. കോൺഗ്രസ് എം.പി എച്ച്. വസന്തകുമാറിന്‍റെ നിര്യാണത്തെ തുടർന്നാണ് കന്യാകുമാരിയില്‍ ഉപതെരഞ്ഞെടുപ്പ് നടന്നത്. എച്ച്. വസന്തകുമാറിന്‍റെ മകനാണ് വിജയ് വസന്തകുമാർ.

Similar Posts