< Back
India

India
ലാലു പ്രസാദ് യാദവിന് ജാമ്യം; ജയിൽമോചിതനായേക്കും
|17 April 2021 1:45 PM IST
ഡൽഹിയിലെ എയിംസിൽ ചികിത്സയിലാണ് നിലവിൽ ലാലു പ്രസാദ് യാദവ്
കാലിത്തീറ്റ കുംഭകോണക്കേസിൽ ആർ.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവിന് ജാമ്യം. ഝാർഖണ്ഡ് ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. ഡുംക ട്രഷറിയിൽ നിന്ന് 3.13 കോടി രൂപ തട്ടിച്ചെന്ന കോസിലാണ് ജാമ്യം ലഭിച്ചത്.
आदरणीय राष्ट्रीय अध्यक्ष श्री लालू प्रसाद जी को ज़मानत मिली।
— Rashtriya Janata Dal (@RJDforIndia) April 17, 2021
കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട നാലു കേസുകളിൽ ശിക്ഷിക്കപ്പെട്ട ലാലുവിന് മറ്റു മൂന്ന് കേസുകളിൽ നേരത്തെ ജാമ്യം ലഭിച്ചിരുന്നു. അത് കൊണ്ട് തന്നെ അദ്ദേഹം ജയിൽമോചിതനാകാനാണ് സാധ്യത. ഡൽഹിയിലെ എയിംസിൽ ചികിത്സയിലാണ് നിലവിൽ ലാലു പ്രസാദ് യാദവ്.