< Back
India
എല്ലാവർക്കും സൗജന്യ വാക്സിൻ ലഭ്യമാക്കണം പ്രധാനമന്ത്രിയോട് ലാലു പ്രസാദ് യാദവ്
India

"എല്ലാവർക്കും സൗജന്യ വാക്സിൻ ലഭ്യമാക്കണം" പ്രധാനമന്ത്രിയോട് ലാലു പ്രസാദ് യാദവ്

Web Desk
|
10 May 2021 6:00 PM IST

40 മാസത്തെ ജയിൽ വാസത്തിനു ശേഷം ജാമ്യം ലഭിച്ച് ജയിൽ മോചിതനായ ശേഷമുള്ള ലാലുവിന്റെ ആദ്യ പ്രതികരണമാണ് ഇത്

എല്ലാവർക്കും സൗജന്യമായി ലഭ്യമാക്കണമെന്ന് പ്രധാനമന്ത്രിയോട് അഭ്യർത്ഥിച്ച് ആർ.ജെ.ഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവ്. കേന്ദ്രത്തിനും സംസ്ഥാനത്തിനും ഒരേ വിലക്ക് വാക്സിൻ ലഭ്യമാക്കണമെന്നും അദ്ദേഹം പറഞ്ഞു. കാലിത്തീറ്റ കുംഭകോണ കേസുകളിൽ നാല്പത് മാസത്തെ ജയിൽ വാസത്തിനു ശേഷം ജാമ്യം ലഭിച്ച് ജയിൽ മോചിതനായ ശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യ പ്രതികരണമാണ് ഇത്.

എച്. ഡി ദേവഗൗഡ പ്രധാനമന്ത്രിയായിരുന്ന കാലത്ത് നടത്തിയ പോളിയോ വാക്സിനേഷൻ യജ്ഞത്തിന്റെ വിജയം ചൂണ്ടിക്കാണിച്ച അദ്ദേഹം ഇക്കാലയളവിൽ കുട്ടികളിൽ റെക്കോർഡ് വാക്സിനേഷനാണ് നടത്തിയതെന്നും പറഞ്ഞു. " ആരോഗ്യ മേഖലയിൽ രാജ്യത്ത് സൗകര്യങ്ങൾ പരിമിതമായിരുന്ന അക്കാലത്ത് 127 ദശലക്ഷം കുട്ടികൾക്കാണ് 1997 ജനുവരി എട്ടിന് വാക്സിൻ നൽകിയത്. ഇത് ഇന്നും ലോക റെക്കോർഡാണ്. " - ലാലു പറഞ്ഞു.

അന്നത്തെ ജനത ദൾ നേതൃത്വത്തിലുള്ള സർക്കാരിന് നിരവധി പ്രബന്ധങ്ങളുണ്ടായിരുന്നു. " എന്നാൽ ഉറച്ച നിശ്ചയദാർഢ്യത്തിലൂടെ സർക്കാർ എല്ലാ പ്രതിസന്ധികളെയും മറികടക്കുകയായിരുന്നു. വിശ്വഗുരു എന്നറിയപ്പെടുന്ന ഒരാൾ നയിക്കുന്ന ഇപ്പോഴത്തെ സർക്കാരിന് ജനങ്ങളിൽ നിന്ന് പണം ഈടാക്കിയിട്ടും ആവശ്യത്തിന് വാക്സിൻ ലഭ്യമാക്കാൻ സാധിക്കാത്തത് നിർഭാഗ്യകരമാണ് " - അദ്ദേഹം പറഞ്ഞു.

ഞായറാഴ്ച രാവിലെ രാജ്യ സഭ അംഗമായ മകൾ മിസ ഭാരതിയുടെ വസതിയിൽ വെച്ച് ഓൺലൈനായി പാർട്ടി നേതാക്കളെ അഭിസംബോധന ചെയ്ത അദ്ദേഹം തങ്ങളുടെ പ്രദേശങ്ങളിൽ കോവിഡ് കെയർ സെന്ററുകൾ തുറക്കാൻ ആവശ്യപ്പെട്ടു.

Similar Posts