< Back
India
ലോക്ക്ഡൗൺ തെറ്റിച്ച് പുറത്തിറങ്ങി, നാല് പേജ് മുഴുവൻ ഭഗവാൻ ശ്രീരാമന്റെ പേര് എഴുതാൻ ശിക്ഷ നൽകി പോലീസ്
India

ലോക്ക്ഡൗൺ തെറ്റിച്ച് പുറത്തിറങ്ങി, നാല് പേജ് മുഴുവൻ ഭഗവാൻ ശ്രീരാമന്റെ പേര് എഴുതാൻ ശിക്ഷ നൽകി പോലീസ്

Web Desk
|
17 May 2021 8:23 PM IST

കഴിഞ്ഞ ദിവസം നിരത്തിലിറങ്ങിയ നാല് പെണ്‍കുട്ടികളെ ഏത്തമീടിച്ചതും വിവാദമായിരുന്നു

കോവിഡ് വ്യാപനം രൂക്ഷമായതോടെ എല്ലാ സംസ്ഥാനങ്ങളും കടുത്ത നിയന്ത്രണങ്ങളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കോവിഡ് നിയമലംഘനം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയാണ് പോലീസ് സ്വീകരിച്ച് വരുന്നത്. മധ്യപ്രദേശില്‍ കോവിഡ് നിയന്ത്രണം ലംഘിച്ചവര്‍ക്കെതിരെ പോലീസ് സ്വീകരിച്ച നടപടിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാവിഷയം.

നാല് പേജ് നിറയെ ഭഗവാന്‍ രാമന്‍റെ പേര് എഴുതിച്ചായിരുന്നു മധ്യപ്രദേശ് പോലീസിന്‍റെ വിചിത്രമായ ശിക്ഷാ നടപടി. കഴിഞ്ഞ ദിവസം നിരത്തിലിറങ്ങിയ നാല് പെണ്‍കുട്ടികളെ ഏത്തമീടിച്ചതും വിവാദമായിരുന്നു. അതിന് പിന്നാലെയാണ് പുതിയ ശിക്ഷാ നടപടിയുമായി സത്‌ന പൊലീസ് ചര്‍ച്ചകളില്‍ ഇടം പിടിക്കുന്നത്.

നിയന്ത്രണങ്ങള്‍ ലംഘിച്ചയാളെ പൊലീസ് പിടികൂടിയ ശേഷം ഇയാള്‍ക്ക് രാമന്‍റെ ചിത്രമുള്ള ഒരു നോട്ട് ബുക്ക് നല്‍കി. തുടര്‍ന്ന് പുസ്തകത്തില്‍ രാമന്‍റെ പേര് എഴുതിച്ചുകൊണ്ടാണ് നിയമലംഘനത്തിന് മധ്യപ്രദേശ് പോലീസ് ശിക്ഷ കൊടുത്തു.. സബ് ഇന്‍സ്‌പെക്ടര്‍ സന്തോഷ് സിങാണ് ഈ ആശയം മുന്നോട്ടുവെച്ചത്. ലോക്ക്ഡൗണില്‍ ആളുകള്‍ പുറത്തിറങ്ങാതിരിക്കാനാണ് ഇത്തരം നടപടി സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഭോപ്പാലില്‍ മെയ് 24വരെ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയത്.

Similar Posts