< Back
India
കോവിഡ് പരിശോധനക്കായി സ്രവമെടുക്കുന്നതിനിടെ സ്ത്രീയുടെ മൂക്കിന് പരിക്കേറ്റു; ഡോക്ടര്‍ക്ക് കൂട്ടമര്‍ദ്ദനം
India

കോവിഡ് പരിശോധനക്കായി സ്രവമെടുക്കുന്നതിനിടെ സ്ത്രീയുടെ മൂക്കിന് പരിക്കേറ്റു; ഡോക്ടര്‍ക്ക് കൂട്ടമര്‍ദ്ദനം

Web Desk
|
24 May 2021 10:19 AM IST

മഹാരാഷ്ട്രയിലെ പല്‍ഘറിലാണ് സംഭവം. സ്ത്രീയുടെ ബന്ധുക്കള്‍ക്കെതിരെ കേസെടുത്തതായി വിറാര്‍ പൊലീസ് അറിയിച്ചു

കോവിഡ് പരിശോധനക്കായി സ്രവമെടുക്കുന്നതിനിടെ സ്ത്രീയുടെ മൂക്കിന് പരിക്കേറ്റതിനെ തുടര്‍ന്ന് ബന്ധുക്കള്‍ ഡോക്ടറേയും ആശുപത്രി ജീവനക്കാരേയും മര്‍ദ്ദിച്ചു.

മഹാരാഷ്ട്രയിലെ പല്‍ഘറിലാണ് സംഭവം. സ്ത്രീയുടെ ബന്ധുക്കള്‍ക്കെതിരെ കേസെടുത്തതായി വിറാര്‍ പൊലീസ് അറിയിച്ചു. ആര്‍.ടി-പി.സി.ആര്‍ ടെസ്റ്റിനായി സ്രവമെടുക്കുന്നതിനിടെ സ്വാബ് സ്റ്റിക്കിന്‍റെ ഒരു കഷണം മൂക്കില്‍ കുടുങ്ങുകയായിരുന്നു. തുടര്‍ന്ന് ബന്ധുക്കള്‍ പാരാമെഡിമെഡിക്കല്‍ ജീവനക്കാരെ അസഭ്യം പറയുന്നതിനിടെ സ്ഥലത്തെത്തിയ ഡോക്ടര്‍ക്കും മര്‍ദനമേല്‍ക്കുകയായിരുന്നു. സംഭവത്തിന്‍റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയും ചെയ്തു. സ്ത്രീയുടെ ബന്ധുക്കള്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെങ്കിലും അറസ്റ്റ് ചെയ്തിട്ടില്ല.

Similar Posts