< Back
India
മൂന്നാം തരംഗത്തിന്‍റെ സൂചന നൽകി മഹാരാഷ്ട്രയിൽ കുട്ടികളിൽ കോവിഡ് പടരുന്നു
India

മൂന്നാം തരംഗത്തിന്‍റെ സൂചന നൽകി മഹാരാഷ്ട്രയിൽ കുട്ടികളിൽ കോവിഡ് പടരുന്നു

Web Desk
|
31 May 2021 6:52 AM IST

അഹമ്മദ്നഗറിൽ ഒരു മാസത്തിനിടെ കുട്ടികളും കൗമാരക്കാരുമടക്കം 8,000 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

രാജ്യത്ത് കോവിഡ് മൂന്നാം തരംഗത്തിന്‍റെ സൂചന നൽകി മഹാരാഷ്ട്രയിൽ കുട്ടികളിൽ കോവിഡ് പടരുന്നു. അഹമ്മദ്നഗറിൽ ഒരു മാസത്തിനിടെ കുട്ടികളും കൗമാരക്കാരുമടക്കം 8,000 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ജില്ലയിൽ കോവിഡ് ബാധിച്ചവരുടെ 10 ശതമാനത്തോളം വരുമിത്.

പുതിയ സാഹചര്യത്തിൽ മഹാരാഷ്ട്രയിൽ ലോക്ഡൗൺ ജൂൺ 15 വരെ നീട്ടി. കോവിഡ് മൂന്നാം തരംഗത്തിനായി കാത്തിരിക്കാനാവില്ലെന്നും ആശുപത്രി ബെഡ്ഡുകളുടെയും ഓക്സിജൻ ലഭ്യതയുടെയും സ്ഥിതി പരിശോധിച്ചശേഷം ആവശ്യമെങ്കിൽ നിയന്ത്രണങ്ങൾ പുനഃപരിശോധിക്കുമെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ വ്യക്തമാക്കി.

മഹാരാഷ്ട്രയിലെ സാംഗ്ലി നഗരത്തിൽ, കുട്ടികൾക്കായി കോവിഡ് വാര്‍ഡ് ക്രമീകരിച്ചിട്ടുണ്ട്. അഞ്ച് കുട്ടികള്‍ ഇതിനോടകം ചികിത്സയിലുണ്ട്. കൂടുതല്‍ രോഗികളെ ചികിത്സിക്കാനുള്ള സൌകര്യവും ഇവിടെ ഒരുക്കിയിട്ടുണ്ട്. കുട്ടികള്‍ക്കായി ഒരു കോവിഡ് വാര്‍ഡ് ഒരുക്കിയിട്ടുണ്ടെന്നും മൂന്നാം തരംഗത്തെ നേരിടാന്‍ തങ്ങള്‍ സജ്ജമാണെന്നും കുഞ്ഞുങ്ങള്‍ക്ക് ഒരു ആശുപത്രിയാണെന്ന തോന്നലേ ഉണ്ടാകില്ലെന്നും നഴ്സറിയുടെ രൂപത്തിലാണ് വാര്‍ഡ് തയ്യാറാക്കിയിട്ടുള്ളതെന്നും കോര്‍പറേറ്ററായ അഭിജിത് ഭോസ്‍ലെ പറഞ്ഞു.

Similar Posts