
'കയ്യില്‍ പണമില്ല, ആരും സഹായിച്ചില്ല'; കോവിഡ് ബാധിച്ച് മരിച്ച മകളുടെ മൃതദേഹം തോളിലേറ്റി പിതാവ് ശ്മശാനത്തിലേക്ക്..
|'ഒരു ബെഡ് ഷീറ്റില്‍ പൊതിഞ്ഞാണ് അവളുടെ മൃതദേഹം എനിക്ക് കിട്ടിയത്'
കോവിഡ് ബാധിച്ച് മരിച്ച മകളുടെ മൃതദേഹം പിതാവ് സംസ്കരിക്കാന്‍ കൊണ്ടുപോയത് തോളിലേറ്റി. പഞ്ചാബിലെ ജലന്ധറില്‍ നിന്നുള്ളതാണ് ഈ ദാരുണരംഗം. എന്തുകൊണ്ട് ഇങ്ങനെ ചെയ്യേണ്ടിവന്നുവെന്ന ചോദ്യത്തിന് ദിലീപ് എന്ന ആ പിതാവ് നല്‍കുന്ന മറുപടി ഇതാണ്..
"ഞാന്‍ ദരിദ്രനാണ്. കയ്യില്‍ പണമില്ല. ആരും എന്നെ സഹായിക്കാന്‍ വന്നില്ല. അതുകൊണ്ട് മകളുടെ മൃതദേഹം ശ്മശാനത്തിലേക്ക് തോളില്‍ ചുമന്നു കൊണ്ടുപോയി. അമൃത്സറില്‍ ചികിത്സയിലായിരുന്നു അവള്‍. ഒരു ബെഡ് ഷീറ്റില്‍ പൊതിഞ്ഞാണ് അവളുടെ മൃതദേഹം എനിക്ക് കിട്ടിയത്. ഞാന്‍ മകളുടെ മൃതദേഹവുമായി ജലന്ധറിലെത്തി. ഒരാള്‍ തന്ന 1000 രൂപ കൊണ്ടാണ് അന്ത്യകര്‍മങ്ങള്‍ ചെയ്തത്".
മെയ് 9നാണ് മകള്‍ മരിച്ചതെന്ന് ആ അച്ഛന്‍ പറഞ്ഞു. മെയ് 10ന് മകനോടൊപ്പമാണ് ആ അച്ഛന്‍ മൃതദേഹം സംസ്കരിക്കാനായി തോളില്‍ ചുമന്ന് നടന്നത്. ആ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്.
കോവിഡ് ബാധിച്ച് മരിച്ച പ്രിയപ്പെട്ടവരുടെ മൃതദേഹം സംസ്കരിക്കാന്‍ പണമില്ലാതെ, രോഗം പകരുമെന്ന് ഭയന്ന് ആരും സഹായിക്കാനില്ലാതെ സ്വയം ചുമന്നു കൊണ്ടുപോകേണ്ടിവന്ന നിരവധി ദാരുണ ദൃശ്യങ്ങള്‍ ഈ കോവിഡ് കാലത്ത് സോഷ്യല്‍ മീഡിയയില്‍ എത്തുകയുണ്ടായി. ഹിമാചല്‍ പ്രദേശിലില്‍ നിന്നും സമാനമായ ദൃശ്യം കഴിഞ്ഞ ദിവസം വന്നു. അവിടെ മകന്‍ അമ്മയുടെ മൃതദേഹവും ചുമന്നാണ് ശ്മശാനത്തിലേക്ക് പോയത്.
इस महकते चमन को ना जाने किस की नज़र लग गयी । pic.twitter.com/njh7b9rn36
— Deepika Singh Rajawat (Kashir Koor) (@DeepikaSRajawat) May 15, 2021