< Back
India
മുന്‍ കാമുകിയുടെ വിവാഹത്തിന് യുവാവെത്തിയത് വധുവിന്റെ വേഷത്തിൽ; വൈറലായി വിഡിയോ
India

മുന്‍ കാമുകിയുടെ വിവാഹത്തിന് യുവാവെത്തിയത് വധുവിന്റെ വേഷത്തിൽ; വൈറലായി വിഡിയോ

Web Desk
|
4 Jun 2021 6:41 PM IST

സാരിയുടുത്തും വളയും മാലയും മറ്റ് ആഭരണങ്ങളുമെല്ലാം അണിഞ്ഞുമായിരുന്നു വിവാഹമുഹൂർത്തത്തിനു തൊട്ടുമുൻപ് യുവാവിന്റെ 'സർപ്രൈസ്' വരവ്

വിവാഹാപേക്ഷ നിരസിക്കുന്ന കാമുകിയുടെ കല്യാണ ദിവസം കാമുകന്മാര്‍ പണികൊടുക്കുന്നത് പുതിയ കാര്യമല്ല. പലരും പല രീതിയിലാണ് വിവാഹനാളില്‍ കാമുകിക്ക് 'സർപ്രൈസ്' നൽകാറ്.

ഉത്തർപ്രദേശിലെ ബദോഹിയില്‍ ഒരു യുവാവ് മുന്‍കാമുകിക്ക് വിവാഹദിവസം പണികൊടുക്കാനെത്തിയത് വധുവിന്റെ വേഷത്തിലെത്തിയായിരുന്നു. എന്നാൽ, കാമുകിക്ക് 'സർപ്രൈസ്' നൽകാനുള്ള നീക്കം ആദ്യമേ പാളി. 'വധു'വിനെക്കണ്ട് സംശയം തോന്നിയ പെൺകുട്ടിയുടെ വീട്ടുകാർ യുവാവിനെ കൈയോടെ പിടികൂടി. തുടർന്ന് ചോദ്യം ചെയ്തപ്പോഴാണ് സംഗതി ആളുകൾക്ക് പിടികിട്ടിയത്.

ചുവന്ന സാരിയുടുത്തായിരുന്നു യുവാവ് വിവാഹവേദിയിലെത്തിയത്. കൂടുതൽ ചമയത്തിനായി വളയും മാലയും വാനിറ്റി ബാഗും മറ്റ് ആഭരണങ്ങളുമെല്ലാം അണിഞ്ഞിരുന്നു. വിവാഹമുഹൂർത്തത്തിനു തൊട്ടുമുൻപായിരുന്നു വരവ്. പതുക്കെ മുഖം മറച്ച് കാമുകിയുടെ മുറിയിലേക്ക് കടയ്ക്കാനുള്ള ശ്രമത്തിനിടെ പെൺകുട്ടിയുടെ ബന്ധുക്കൾ സംശയം തോന്നി ഇയാളെ പിന്തുടർന്നത്.

തട്ടിപ്പാണെന്ന് തിരിച്ചറിഞ്ഞതോടെ സ്ഥലത്ത് ഓടിക്കൂടിയ ബന്ധുക്കൾ ചേർന്ന് യുവാവിനെ നന്നായി പെരുമാറി. പൊലീസിൽ വിളിച്ചു പരാതി അറിയിച്ചു. എന്നാൽ, രംഗം കൂടുതൽ വഷളാകുന്നതിനുമുൻപ് തന്നെ യുവാവ് സുഹൃത്തുക്കൾക്കൊപ്പം സ്ഥലം കാലിയാക്കി.

Similar Posts