< Back
India
കോവിഡിനെ പ്രതിരോധിക്കാന്‍ മണ്ണെണ്ണ കുടിച്ചയാള്‍ മരിച്ചു
India

കോവിഡിനെ പ്രതിരോധിക്കാന്‍ മണ്ണെണ്ണ കുടിച്ചയാള്‍ മരിച്ചു

Web Desk
|
18 May 2021 2:56 PM IST

കോവിഡ്​ പരിശോധനയില്‍ ഇയാള്‍ക്ക് രോഗബാധയില്ലെന്നാണ് സ്ഥിരീകരിച്ചത്.

കോവിഡിനെ പ്രതിരോധിക്കാനായി മണ്ണെണ്ണ കുടിച്ച യുവാവ് മരിച്ചു. മധ്യപ്രദേശിലെ ഭോപ്പാലിലാണ് സംഭവം. തയ്യല്‍ക്കാരനായ മഹേന്ദ്ര എന്ന യുവാവാണ്​ മരിച്ചത്​. കോവിഡിനെ ഭയന്ന് സുഹൃത്തിന്‍റെ ഉപദേശ പ്രകാരം മണ്ണെണ്ണ കുടിക്കുകയായിരുന്നു.

ഏതാനും ദിവസമായി കടുത്ത പനി തുടര്‍ന്നതിനു പിന്നാലെയാണ് തനിക്ക് കോവിഡാണോ എന്ന് മഹേന്ദ്ര ഭയന്നത്. സുഹൃത്തുക്കളുമായി അദ്ദേഹം സംശയം പങ്കുവെക്കുകയും ചെയ്തു. കോവിഡ്​ പ്രതിരോധത്തിന്​ മണ്ണെണ്ണ സഹായിക്കുമെന്നായിരുന്നു സുഹൃത്തിന്‍റെ വാദം.

മണ്ണെണ്ണ കുടിച്ച്​ ഗുരുതരാവസ്ഥയിലായ മഹേന്ദ്രയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അതേസമയം, ഇയാള്‍ക്ക് കോവിഡ് ബാധയില്ലെന്നാണ് പരിശോധനയില്‍ തെളിഞ്ഞത്.

Related Tags :
Similar Posts