< Back
India
കോവിഡിനെതിരായ പോരാട്ടത്തിൽ ഹനുമാന്‍റെ അനുഗ്രഹമുണ്ടാവട്ടെ: പ്രധാനമന്ത്രി
India

കോവിഡിനെതിരായ പോരാട്ടത്തിൽ ഹനുമാന്‍റെ അനുഗ്രഹമുണ്ടാവട്ടെ: പ്രധാനമന്ത്രി

Web Desk
|
27 April 2021 5:15 PM IST

ഹനുമാൻ ജയന്തി ആശംസിച്ച് പ്രധാനമന്ത്രി

രാജ്യത്ത്​ കോവിഡ്​ സുനാമിയായി ആഞ്ഞടിക്കുന്നതിനിടെ മഹാമാരിക്കെതിരായ പോരാട്ടത്തിൽ ഹനുമാന്‍റെ അനുഗ്രഹം തേടി പ്രധാനമന്ത്രി ​നരേന്ദ്ര മോദി. ഹനുമാൻ ജയന്തി ആശംസിച്ചാണ് മോദിയുടെ ട്വീറ്റ്​.

'ഹനുമാൻ പ്രഭുവിന്‍റെ അനുഗ്രഹവും അനുകമ്പയും അനുസ്​മരിക്കുന്ന വിശുദ്ധ ദിവസമാണ്​ ഹനുമാൻ ജയന്തി. കോവിഡ്​ മഹാമാരിക്കെതിരായ നിരന്തര പോരാട്ടത്തിൽ അദ്ദേഹത്തിന്‍റെ അനുഗ്രഹം എപ്പോഴും നമ്മുടെ മേൽ ഉണ്ടാകട്ടെയെന്ന്​ ഞാൻ ആഗ്രഹിക്കുന്നു'.

പ്രധാനമന്ത്രിക്ക് തിരികെ ആശംസകള്‍ അറിയിക്കുന്നതിനൊപ്പം വിമര്‍ശനങ്ങളും ട്വീറ്റിന് താഴെ കാണാം. കോവിഡ് കാരണമല്ല ഇന്ത്യയില്‍ ജനങ്ങള്‍ മരിക്കുന്നത്, കോവിഡ് വന്ന് ചികിത്സ ലഭിക്കാതെയാണ്.. ഇത് തമ്മില്‍ വലിയ വ്യത്യാസമുണ്ട് എന്നായിരുന്നു ഒരാളുടെ മറുപടി. തക്കസമയത്ത് നടപടി എടുക്കാതിരുന്ന കേന്ദ്ര സര്‍ക്കാരാണ് ഇന്നത്തെ അവസ്ഥയ്ക്ക് ഉത്തരവാദിയെന്നും പല സംസ്ഥാനങ്ങളിലെയും തെരഞ്ഞെടുപ്പാണ് കാര്യങ്ങള്‍ കൂടുതല്‍ മോശമാക്കിയതെന്നും ചിലര്‍ വിമര്‍ശിച്ചു. ഹനുമാന്‍ സഞ്ജീവനി തേടി പര്‍വതം ചുമന്നുകൊണ്ടുവന്നപോലെ നമ്മുടെ കോവിഡ് മുന്നണിപ്പോരാളികള്‍ രാപ്പകലില്ലാതെ ഈ മഹാമാരിയാകുന്ന പര്‍വതം ചുമന്നുമാറ്റുകയാണെന്നാണ് മറ്റൊരാളുടെ താരതമ്യം.

ആഭ്യന്തര മന്ത്രി അമിത്​ ഷായും ജനങ്ങൾക്ക്​ ഹനുമാൻ ജയന്തി ആശംസിച്ചു. കോവിഡ്​ പ്രതിസന്ധിയിൽ നിന്ന്​ ഉടൻ കരകയറാൻ കഴിയ​ട്ടെ​യെന്നായിരുന്നു അമിത് ഷായുടെ ആശംസ.

Similar Posts