< Back
India
ഉത്തർ പ്രദേശിൽ ഇറച്ചി വില്പനക്കാരനെ പൊലീസ് തല്ലിക്കൊന്നെന്ന് കുടുംബം
India

ഉത്തർ പ്രദേശിൽ ഇറച്ചി വില്പനക്കാരനെ പൊലീസ് തല്ലിക്കൊന്നെന്ന് കുടുംബം

Web Desk
|
30 May 2021 6:01 PM IST

ഉത്തർ പ്രദേശിലെ ബുലന്ദ്ഷഹറിലാണ് സംഭവം

ഉത്തർ പ്രദേശിലെ ബുലന്ദ്ഷഹറിൽ ഇറച്ചി വില്പനക്കാരനെ പൊലീസ് തല്ലിക്കൊന്നെന്ന് കുടുംബം. മെയ് 23 അർധരാത്രിയാണ് സംഭവം. ഗോവധവുമായി ബന്ധപ്പെട്ട കേസുകളിൽ പ്രതിചേർക്കപ്പെട്ട തന്റെ ഭർത്താവ് ആഖിൽ ഖുറേഷിയെ വീടിന് മുന്നിലിട്ട് മർദിക്കുകയും പിന്നീട് മരിക്കുകയായിരുന്നുവെന്ന് ഭാര്യ ഷഹാന പറഞ്ഞു.

" അവർ മൂന്ന് പൊലീസുകാരുണ്ടായിരുന്നു. അവർ എന്റെ ഭർത്താവിനോട് പണം ചോദിച്ച് മർദിച്ചു. എന്റെ ഭർത്താവ് ഒരു ഇറച്ചി വില്പനക്കാരനാണ്. ആഴ്ചയിലൊരിക്കൽ പോലീസുകാർ വീട്ടിലെത്തി പണം ചോദിക്കുമായിരുന്നു. ഭയം മൂലം അദ്ദേഹം പണം കൊടുക്കും." - അവർ പറഞ്ഞു. ലോക്ക്ഡൗൺ മൂലം ഇറച്ചി കട അടച്ചതിനാൽ തങ്ങളുടെ കൈവശം ഭക്ഷണം പോലും പണം തികയുമായിരുന്നില്ലെന്ന് അവർ പറഞ്ഞു. സംഭവം നടന്ന രാത്രി പണം ചോദിച്ചെത്തിയ പൊലീസുകാരോട് പിറ്റേന്ന് രാവിലേക്ക് പണം തരാമെന്ന് പറഞ്ഞെങ്കിലും ഇത് സമ്മതിക്കാത്ത പോലീസുകാർ അദ്ദേഹത്തെ മർദിക്കുകയിരുന്നു. പോലീസുകാർ തോക്കിന്റെ പിറകുവശം കൊണ്ട് അദ്ദേഹത്തിന്റെ തലയിൽ ഇടിക്കുകയും വീടിന്റെ മുകളിൽ നിന്ന് താഴേക്ക് വലിച്ചെറിയുകയുമായിരുന്നെന്നും സംഭവത്തിന് ദൃസാക്ഷിയായിരുന്ന അദ്ദേഹത്തിന്റെ പെണ്മക്കൾ പറയുന്നു. ആഖിലിന്റെ ചികത്സക്കായി മൂന്ന് ആശുപത്രികളിൽ കുടുംബം കയറിയിറങ്ങി. ആഖിൽ ഡൽഹിയിലെ ഒരു ആശുപത്രിയിൽ 27 രാത്രി മരണപ്പെട്ടു.

എന്നാൽ, കൊടും കുറ്റവാളിയായ ആഖിൽ രക്ഷപെടാൻ ശ്രമിക്കുകയായിരുന്നുവെന്നാണ് പൊലീസ് ഭാഷ്യം.

Related Tags :
Similar Posts