< Back
India
വ്യത്യസ്ത വാക്‌സിനുകള്‍ സ്വീകരിക്കുന്നവരില്‍ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട്
India

വ്യത്യസ്ത വാക്‌സിനുകള്‍ സ്വീകരിക്കുന്നവരില്‍ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട്

Web Desk
|
13 May 2021 7:53 PM IST

പനിക്കോ നേരിയ തലവേദനക്കോ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്

കോവിഡ് വാക്സിനേഷന്‍ രാജ്യത്ത് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ആദ്യ ഡോസ് സ്വീകരിച്ചവരും രണ്ട് ഡോസുകളെടുത്തവരും ഇതുവരെ വാക്സിനെടുക്കാത്തവരും ഇക്കൂട്ടത്തിലുണ്ട്. ഇതിനിടയില്‍ വാക്സിനുമായി ബന്ധപ്പെട്ട് നിരവധി സംശയങ്ങളും ഉയര്‍ന്നുവരുന്നുണ്ട്. രാജ്യത്ത് പ്രധാനമായും നല്‍കിവരുന്നത് കോവിഷീല്‍ഡ്,കോവാക്സിനുകളാണ്. ആദ്യഡോസ് എടുത്തതില്‍ നിന്നു വ്യത്യസ്തമായ വാക്‌സീന്‍ രണ്ടാം ഡോസ് സ്വീകരിച്ചവരില്‍ മിതമായ പാര്‍ശ്വഫലങ്ങള്‍ക്ക് സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. പനിക്കോ നേരിയ തലവേദനക്കോ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്.

വാക്സിന്‍ ക്ഷാമം നേരിടുന്ന സാഹചര്യത്തില്‍ കുത്തിവെപ്പെടുക്കാന്‍ തിരക്ക് അനുഭവപ്പെടുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. വാക്‌സീന്‍ നിര്‍മാണം വര്‍ദ്ധിപ്പിക്കാന്‍ കമ്പനികള്‍ക്കു മേല്‍ സമ്മര്‍ദ്ദവുമുണ്ട്. ആദ്യമെടുത്തതില്‍ നിന്നു വ്യത്യസ്തമായ വാക്‌സീന്‍ രണ്ടാമത് സ്വീകരിക്കുമ്പോഴും ആദ്യത്തേതിനു സമാനമായ ലക്ഷണങ്ങളാണ് ഉണ്ടാവുകയെങ്കിലും അതിന്‍റെ ആവൃത്തി കൂടി വരാനുള്ള സാധ്യതയാണ് ഇപ്പോള്‍ ചൂണ്ടിക്കാണിക്കുന്നതെന്നാണ് ലാന്‍സെറ്റ് മെഡിക്കല്‍ ജേണലില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പറയുന്നത്.

ഇത്തരം പാര്‍ശ്വഫലങ്ങളാണ് ഉണ്ടാകാന്‍ സാധ്യതയെന്ന് സി എന്‍ എന്നിനെ ഉദ്ധരിച്ച് ഓക്‌സ്ഫഡ് സര്‍വകലാശാലയിലെ പീഡിയാട്രിക്‌സ് ആന്‍റ് വാക്‌സിനോളജി അസോസിയേറ്റ് പ്രഫസറും ചീഫ് ഇന്‍വെസ്റ്റിഗേറ്ററുമായ ഡോ മാത്യു സ്‌നേപ് മാധ്യമങ്ങളോട് പറഞ്ഞു. കോവിഡ് 19 പ്രതിരോധത്തിനായി ഒന്നാമതും രണ്ടാമതും വ്യത്യസ്ത വാക്‌സീനുകളുടെ ഡോസുകള്‍ സ്വീകരിക്കുമ്പോഴുണ്ടാകാവുന്ന പാര്‍ശ്വഫലങ്ങളെ കുറിച്ചുള്ള ഓക്ഫഡ് വാക്‌സീന്‍ ഗ്രൂപ്പിന്‍റെ കോം - കോവ് വാക്‌സിന്‍റെ പഠനമാണിത്. 830 സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് വ്യത്യസ്ത വാക്‌സിനുകള്‍ നല്‍കിയായിരുന്നു പഠനം നടത്തിയത്.

Similar Posts