< Back
India
വാക്‌സിനെടുത്തവര്‍ക്ക് ഞാന്‍ ദേശസ്‌നേഹി ബാഡ്ജ് നല്‍കി മധ്യപ്രദേശ് പൊലീസ്
India

വാക്‌സിനെടുത്തവര്‍ക്ക് 'ഞാന്‍ ദേശസ്‌നേഹി' ബാഡ്ജ് നല്‍കി മധ്യപ്രദേശ് പൊലീസ്

Web Desk
|
9 Jun 2021 4:19 PM IST

വാക്‌സിനെടുക്കാത്തവര്‍ക്ക് 'ഞാന്‍ വാക്‌സിനെടുത്തില്ല, അതിനാല്‍ എന്നില്‍ നിന്ന് മാറിനില്‍ക്കുക' എന്നെഴുതിയ ബാഡ്ജും അണിയിക്കുന്നുണ്ട്.

കോവിഡ് വാക്‌സിനെടുത്തവര്‍ക്ക് 'ഞാന്‍ ദേശസ്‌നേഹി' ബാഡ്ജ് അണിയിച്ച് മധ്യപ്രദേശ് പൊലീസ്. നിവാരി ജില്ലയിലാണ് വാക്‌സിന്‍ സ്വീകരിച്ച് മടങ്ങിയവര്‍ക്ക് 'ഞാന്‍ വാക്‌സിനെടുത്തിരിക്കുന്നു, അതിനാല്‍ ഞന്‍ ദേശസ്‌നേഹി' എന്ന ബാഡ്ജ് അണിയിച്ചു നല്‍കിയത്.

വാക്‌സിനെടുക്കാത്തവര്‍ക്ക് 'ഞാന്‍ വാക്‌സിനെടുത്തില്ല, അതിനാല്‍ എന്നില്‍ നിന്ന് മാറിനില്‍ക്കുക' എന്നെഴുതിയ ബാഡ്ജും അണിയിക്കുന്നുണ്ട്.

വാക്‌സിനെടുത്ത ആളുകളെ ഞങ്ങള്‍ ആദരിക്കുകയാണ്. എടുക്കാത്തവരോട് വാക്‌സിന്‍ സ്വീകരിക്കാന്‍ നിര്‍ദേശിക്കുകയും ചെയ്യുന്നു-പൊലീസ് ഉദ്യോഗസ്ഥന്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.

നേരത്തെ മധ്യപ്രദേശില്‍ ലോക്ക്ഡൗണ്‍ ലംഘിച്ചവരോട് ശിക്ഷയായി 30-45 മിനിറ്റ് ഭഗവാന്‍ രാമന്റെ പേര് എഴുതാന്‍ ആവശ്യപ്പെട്ടത് വിവാദമായിരുന്നു.

Related Tags :
Similar Posts