< Back
India

India
ഐ.ടി നിയമങ്ങൾ പാലിക്കാൻ ട്വിറ്ററിനോട് ഡൽഹി ഹൈക്കോടതി
|31 May 2021 2:44 PM IST
ഡിജിറ്റൽ മാധ്യമങ്ങൾക്കുള്ള പുതിയ വിവര സാങ്കേതിക നിയമങ്ങൾ പാലിക്കാൻ ട്വിറ്ററിനോട് ഡൽഹി ഹൈക്കോടതി. പുതിയ നിയമങ്ങൾ സ്റ്റേ ചെയ്തിട്ടില്ലെങ്കിൽ അവ പാലിക്കാൻ ട്വിറ്ററും ബാധ്യസ്ഥമാണെന്നു കോടതി പറഞ്ഞു. അഭിഭാഷകൻ അമിത് ആചാര്യ സമർപ്പിച്ച ഹരജിയിൽ ജസ്റ്റിസ് രേഖ പള്ളി കേന്ദ്ര സർക്കാരിനും ട്വിറ്ററിനും നോട്ടീസ് അയച്ചു.
തങ്ങൾ നിയമം പാലിക്കുന്നുണ്ടെന്നും ഇതിനായി റസിഡന്റ് ഗ്രീവൻസ് ഓഫീസറെ നിയമിച്ചിട്ടുണ്ടെന്നും കോടതിയെ അറിയിച്ചെങ്കിലും കേന്ദ്ര സർക്കാർ ഈ വാദത്തെ എതിർത്തു.