< Back
India

India
കേന്ദ്രം കോവിഡ് മരണസംഖ്യ കുറച്ച് കാണിക്കുന്നുവെന്ന് ഉവൈസി
|14 Jun 2021 1:32 PM IST
രാജ്യത്തെ കോവിഡ് മരണനിരക്ക് സർക്കാർ കുറച്ച് കാണിക്കുകയാണെന്ന് എ.ഐ.എം.ഐ.എം നേതാവും ഹൈദരാബാദ് എം.പിയുമായ അസദുദ്ദീൻ ഉവൈസി. യഥാർത്ഥ മരണസംഖ്യയുടെ അടുത്തുപോലുമല്ല ഔദ്യോഗിക സംഖ്യയെന്നും അദ്ദേഹം പറഞ്ഞു. തങ്ങളുടെ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവർക്ക് എണ്ണപ്പെടാൻ അർഹതയുണ്ടെന്നും ഉവൈസി പറഞ്ഞു.
ഇന്ത്യയിലെ കോവിഡ് മരണസംഖ്യ ഔദ്യോഗിക കണക്കിനേക്കാൾ കൂടുതലാണെന്ന വാർത്തയും പങ്കുവെച്ചാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്. രാജ്യത്തെ കോവിഡിനെ കുറിച്ച പഠനങ്ങളൊക്കെയും കണക്കുകളിലില്ലാത്ത മരണങ്ങളിലേക്ക് വിരൽചൂണ്ടുന്നുണ്ടെന്ന് അദ്ദേഹം കുറിച്ചു.