< Back
India

India
മുഖ്യമന്ത്രിയെ 'കൊവിഡിയറ്റ്' എന്ന് വിളിച്ചത് ഞെട്ടിക്കുന്നത്: വി മുരളീധരനെതിരെ പി ചിദംബരം
|16 April 2021 6:07 PM IST
മന്ത്രിയെ ശാസിക്കുന്ന ആരും ബിജെപിയുടെ നേതൃത്വത്തിൽ ഇല്ലേ എന്നും ചിദംബരം ചോദിച്ചു
കേന്ദ്രമന്ത്രി വി മുരളിധരൻ കേരളമുഖ്യമന്ത്രി പിണറായി വിജയനെ കൊവിഡിയറ്റ് എന്ന് വിളിച്ചത് ഞെട്ടിക്കുന്നതെന്ന് കോൺഗ്രസ് നേതാവ് പി ചിദംബരം. മുരളീധരന്‍റേത് സ്വീകാര്യമല്ലാത്ത ഭാഷ. മന്ത്രിയെ ശാസിക്കുന്ന ആരും ബിജെപിയുടെ നേതൃത്വത്തിൽ ഇല്ലേ എന്നും ചിദംബരം ചോദിച്ചു.
മുഖ്യമന്ത്രി പിണറായി വിജയനെ കോവിഡിയറ്റ് എന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍ കഴിഞ്ഞ ദിവസം വിളിച്ചിരുന്നു. ആ പദത്തില്‍ രണ്ടു വാക്കുകളുണ്ടെന്നും കൂടുതലൊന്നും ഇതിനെക്കുറിച്ച് പറയുന്നില്ലെന്നും വി മുരളീധരന്‍ പറഞ്ഞു. കോവിഡ് ചട്ടങ്ങള്‍ ലംഘിച്ച പിണറായി വിജയനെതിരെയും ആരോഗ്യമന്ത്രിക്കെതിരെയും പോലീസ് കേസെടുക്കണമെന്നും മുരളീധരന്‍ പറഞ്ഞിരുന്നു.