< Back
India
ഇന്ധന വില വീണ്ടും കൂട്ടി: തിരുവനന്തപുരത്ത് പെട്രോളിന് ലിറ്ററിന് 99.54 രൂപ
India

ഇന്ധന വില വീണ്ടും കൂട്ടി: തിരുവനന്തപുരത്ത് പെട്രോളിന് ലിറ്ററിന് 99.54 രൂപ

Web Desk
|
22 Jun 2021 6:50 AM IST

പെട്രോളിനും ഡീസലിനും 28 പൈസ വീതമാണ് കൂടിയത്. തിരുവനന്തപുരത്ത് പെട്രോളിന് 99.54 രൂപയും ഡീസലിന് 94.82 രൂപയുമാണ്

രാജ്യത്ത് ഇന്ധന വില വീണ്ടും കൂട്ടി. പെട്രോളിനും ഡീസലിനും 28 പൈസ വീതമാണ് കൂടിയത്. തിരുവനന്തപുരത്ത് പെട്രോളിന് 99.54 രൂപയും ഡീസലിന് 94.82 രൂപയുമാണ് . കൊച്ചിയിൽ പെട്രോളിന് 97.60 രൂപയും ഡീസലിന് 93.99 രൂപയുമാണ്. 22 ദിവസത്തിനിടെ പന്ത്രണ്ടാം തവണയാണ് ഇന്ധനവില കൂട്ടുന്നത്.

ഇന്ധന വില വർധനവിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് ഇന്നലെ ചക്ര സ്തംഭന സമരം നടന്നിരുന്നു. സിഐടിയു, ഐഎൻടിയുസി, എഐറ്റിയുസി ഉൾപ്പടെ വിവിധ ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ സംയുക്തമായിട്ടായിരുന്നു സമരം.

Similar Posts