< Back
India
പ്രധാനമന്ത്രിയുടെ അടുത്ത ബന്ധു കോവിഡ് ബാധിച്ച് മരിച്ചു
India

പ്രധാനമന്ത്രിയുടെ അടുത്ത ബന്ധു കോവിഡ് ബാധിച്ച് മരിച്ചു

Web Desk
|
27 April 2021 9:34 PM IST

അഹമ്മദാബാദിലെ ആശുപത്രിയിലായിരുന്നു അന്ത്യം.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പിതൃസഹോദരന്‍റെ ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു. നര്‍മദാബെന്‍ മോദിയാണ് അന്തരിച്ചത്. 80 വയസ്സായിരുന്നു. അഹമ്മദാബാദിലെ സിവില്‍ ആശുപത്രിയിലായിരുന്നു അന്ത്യം.

'ഞങ്ങളുടെ അമ്മായി നര്‍മദാബെന്‍ 10 ദിവസം മുന്‍പാണ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടത്. കോവിഡ് ബാധിച്ച് അവരുടെ ആരോഗ്യ നില വളരെ മോശമായിരുന്നു, ഇന്ന് ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം - പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇളയ സഹോദരന്‍ പ്രഹ്ളാദ് മോദി പറ‍ഞ്ഞു.

അഹമ്മദാബാദിലെ ന്യൂ റണിപില്‍ മക്കളോടൊപ്പം താമസിക്കുകയായിരുന്നു നര്‍മദാബെന്‍. പ്രധാനമന്ത്രിയുടെ പിതാവ് ദാമോദര്‍ ദാസിന്റെ സഹോദരന്‍ ജഗ്‍ജീവന്‍ ദാസിന്‍റെ ഭാര്യയാണ് നര്‍മദാബെന്‍.

Similar Posts