< Back
India
വാക്‌സിനുമില്ല, വാക്‌സിനെടുക്കാന്‍ അവസരവുമില്ല; ബ്ലൂടിക്കുകള്‍ മാത്രം-കേന്ദ്രത്തെ പരിഹസിച്ച് രാഹുല്‍ ഗാന്ധി
India

വാക്‌സിനുമില്ല, വാക്‌സിനെടുക്കാന്‍ അവസരവുമില്ല; ബ്ലൂടിക്കുകള്‍ മാത്രം-കേന്ദ്രത്തെ പരിഹസിച്ച് രാഹുല്‍ ഗാന്ധി

Web Desk
|
7 Jun 2021 2:18 PM IST

ജനങ്ങള്‍ വാക്‌സിനായി കാത്തിരിക്കുമ്പോള്‍ സര്‍ക്കാര്‍ ബ്ലൂടിക്കിനായുള്ള പോരാട്ടത്തിലാണെന്ന് കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധി വിമര്‍ശിച്ചിരുന്നു.

വാക്‌സിന്‍ ക്ഷാമത്തില്‍ കേന്ദ്രസര്‍ക്കാറിനെതിരെ വീണ്ടും രാഹുല്‍ ഗാന്ധി. വാക്‌സിനുമില്ല, വാക്‌സിനെടുക്കാന്‍ അവസരവുമില്ല ബ്ലൂടിക്കുകള്‍ മാത്രം-രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.

രണ്ട് ദിവസം മുമ്പ് ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭഗവത്, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു എന്നിവരുടെ എക്കൗണ്ടുകളിലെ ബ്ലൂടിക്കുകള്‍ ട്വിറ്റര്‍ നീക്കം ചെയ്തിരുന്നു. ഇതിനെതിരെ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ വന്‍ പ്രതിഷേധമുയര്‍ത്തിയിരുന്നു. വൈകീട്ടോടെയാണ് ബ്ലൂടിക്ക് ട്വിറ്റര്‍ പുനഃസ്ഥാപിച്ചത്.

അതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വൈകീട്ട് അഞ്ച് മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യുമെന്ന് അറിയിച്ചിട്ടുണ്ട്. കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളെക്കുറിച്ച് വിശദീകരിക്കാനാണ് പ്രധാനമന്ത്രിയുടെ അഭിസംബോധനയെന്നാണ് വിവരം.

Similar Posts