< Back
India

India
ഒഡീഷയിൽ നിന്നുള്ള രാജ്യസഭാ എംപി കോവിഡ് ബാധിച്ച് മരിച്ചു
|9 May 2021 9:55 PM IST
ഒഡീഷയിലെ ഓൾ ഇന്ത്യ ഇൻസ്റ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ ചികിത്സയിലായിരുന്നു.
ഒഡീഷയിൽ നിന്നുള്ള രാജ്യസഭാഗം കോവിഡ് ബാധിച്ച് മരിച്ചു. എംപിയും ശിൽപിയുമായ രഘുനാഥ് മോഹപത്രയാണ് മരിച്ചത്. ഒഡീഷയിലെ ഓൾ ഇന്ത്യ ഇൻസ്റ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ ചികിത്സയിലായിരുന്നു. 78 വയസായിരുന്നു.
1975 ൽ പദ്മശ്രീ അവാർഡ് നേടിയ 2001 ൽ പദ്മഭൂഷണും 2013 ൽ പദ്മവിഭൂഷണും നൽകി രാജ്യം ആദരിച്ചു. ബിജെപിയുടെ രാജ്യസഭാംഗങ്ങമായിരുന്നു രഘുനാഥ്. രഘുനാഫിന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര മന്ത്രി ധർമേന്ദ്ര പ്രധാൻ, ഒഡീഷ മുഖ്യമന്ത്രി നവീൻ പട്‌നായിക് എന്നിവർ അനുശോചിച്ചു.