< Back
India
കോവിഡ് രണ്ടാം തരംഗത്തിൽ സ്ഥിതി ഭേദം; ആദ്യഘട്ടത്തെപ്പോലെ സമ്പദ്ഘടനയെ ബാധിച്ചിട്ടില്ലെന്ന് ആർബിഐ
India

കോവിഡ് രണ്ടാം തരംഗത്തിൽ സ്ഥിതി ഭേദം; ആദ്യഘട്ടത്തെപ്പോലെ സമ്പദ്ഘടനയെ ബാധിച്ചിട്ടില്ലെന്ന് ആർബിഐ

Web Desk
|
27 May 2021 3:36 PM IST

എത്ര വേഗത്തിൽ രണ്ടാം തരംഗം പിടിച്ചുകെട്ടാൻ കഴിയുമെന്നതിനെ ആശ്രയിച്ചാണ് രാജ്യത്തിന്‍റെ സാമ്പത്തിക വളർച്ചാ സാധ്യതകൾ നിലനിൽക്കുന്നതെന്ന് റിസർവ് ബാങ്ക് വാർഷിക റിപ്പോർട്ട് സൂചിപ്പിച്ചു


കോവിഡ് രണ്ടാം തരംഗം ഒന്നാം ഘട്ടത്തിന്റെയത്ര രാജ്യത്തെ സമ്പദ്ഘടനയെ ബാധിച്ചിട്ടില്ലെന്ന് റിസർവ് ബാങ്ക്. അതേസമയം, ചില അനിശ്ചിതത്വങ്ങൾ ഇപ്പോഴും അവശേഷിക്കുന്നുണ്ടെന്നും ആർബിഐ പുറത്തിറക്കിയ വാർഷിക റിപ്പോർട്ടിൽ പറയുന്നു.

എത്ര വേഗത്തിൽ രാജ്യത്തിന് കോവിഡ് രണ്ടാം തരംഗം പിടിച്ചുകെട്ടാൻ കഴിയുമെന്നതിനെ ആശ്രയിച്ചാണ് പ്രധാനമായും ഇന്ത്യയുടെ സാമ്പത്തിക വളർച്ചാ സാധ്യതകൾ നിലനിൽക്കുന്നതെന്നും റിപ്പോർട്ട് സൂചിപ്പിച്ചു. ഹ്രസ്വകാലാടിസ്ഥാനത്തിലുള്ള ഉപഭോഗത്തിനു ആവശ്യമായി വരുന്ന സ്വകാര്യ വസ്തുക്കൾക്കു വേണ്ടിയുള്ള ആവശ്യം ശക്തമായി വർധിക്കുന്നതിനനുസരിച്ചായിരിക്കും കോവിഡിന്റെ ആഘാതത്തിൽനിന്ന് സമ്പദ്‌വ്യവസ്ഥ കരകയറുന്നത്. ഈ തിരിച്ചുവരവ് നിലനിർത്താൻ നിക്ഷേപരംഗത്ത് ത്വരിതഗതിയിലുള്ള പ്രവർത്തനങ്ങളുണ്ടാകണം-റിപ്പോർട്ടിൽ ആവശ്യപ്പെട്ടു.

വിവിധ മേഖലകളിലുള്ള പരിഷ്‌ക്കരണ നടപടികളിലൂടെ ഇന്ത്യയുടെ വളർച്ചാ സാധ്യത സുസ്ഥിരമായി തന്നെ മെച്ചപ്പെടുത്താനാകും. 2020 മാർച്ചിൽ കോവിഡ്-19 മഹാമാരിയായി പ്രഖ്യാപിച്ചപ്പോഴുണ്ടായിരുന്ന പരിഭ്രാന്തിയിൽനിന്ന് ഇക്വിറ്റി മാർക്കറ്റുകൾ കരകയറിയത് ഒരു ഉദാഹരണമായും റിപ്പോർട്ടിൽ എടുത്തുപറയുന്നു.

Related Tags :
Similar Posts