< Back
India
കേരള സര്‍ക്കാര്‍ സ്ഥാപനം ചാണകം വിറ്റ് പണമുണ്ടാക്കുന്നു; ഔഷധിയെ ദേശീയതലത്തില്‍ പ്രചരണായുധമാക്കി ആര്‍.എസ്.എസ്
India

കേരള സര്‍ക്കാര്‍ സ്ഥാപനം ചാണകം വിറ്റ് പണമുണ്ടാക്കുന്നു; ഔഷധിയെ ദേശീയതലത്തില്‍ പ്രചരണായുധമാക്കി ആര്‍.എസ്.എസ്

Web Desk
|
9 Jun 2021 7:50 PM IST

ഔഷധി പുറത്തിറക്കിയ പഞ്ചഗവ്യഘൃതം എന്ന മരുന്നിനെക്കുറിച്ചാണ് പ്രചാരണം

കേരള സര്‍ക്കാര്‍ സ്ഥാപനമായ ഔഷധി പശുവിന്റെ ചാണകം വിറ്റ് പണമുണ്ടാക്കുന്നുവെന്ന പ്രചരണവുമായി ആര്‍.എസ്.എസ്. മുഖപത്രമായ ഓര്‍ഗനൈസറില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ആര്‍.എസ്.എസ് പ്രചാരണം.

ഔഷധി ഈയിടെ പുറത്തിറക്കിയ ഒരു മരുന്നില്‍ ചാണകം, പാല്‍, ഗോമൂത്രം, തൈര്, വെണ്ണ എന്നിവ ചേര്‍ത്തതായി പറയുന്നുണ്ട്. ഇത് ഏറ്റെടുത്താണ് ആര്‍.എസ്.എസ് പ്രചാരണം നടത്തുന്നത്.

2014ല്‍ ബി.ജെ.പി അധികാരത്തിലെത്തിയത് മുതല്‍ കമ്മ്യൂണിസ്റ്റുകാര്‍ പശുവിനെ ആരാധിക്കുന്നവരെയും ചാണകത്തിനും ഗോമൂത്രത്തിനും ഔഷധഗുണമുണ്ടെന്ന് പറയുന്നവരെയും പരിഹസിക്കുകയാണ്. എന്നാല്‍ ഇപ്പോള്‍ സര്‍ക്കാറിന് കീഴിലുള്ള ഔഷധി തന്നെ ചാണകവും ഗോമൂത്രവും അടങ്ങിയ മരുന്ന് പുറത്തിറക്കിയിരിക്കുന്നു. മാനസിക പ്രശ്‌നങ്ങള്‍ക്കും മഞ്ഞപ്പിത്തത്തിനും പനിക്കും ഇത് ഗുണകരമാണെന്ന് സമ്മതിക്കേണ്ടി വന്നുവെന്നും ഓര്‍ഗനൈസറിലെ റിപ്പോര്‍ട്ട് പറയുന്നു.

Related Tags :
Similar Posts