< Back
India
ഓക്‌സിജന്‍ വേണോ..? ആല്‍മരത്തിന് ചുവട്ടില്‍ പോയിരിക്കൂ; രോഗികളുടെ ബന്ധുക്കളോട് യു.പി പൊലീസ്
India

ഓക്‌സിജന്‍ വേണോ..? ആല്‍മരത്തിന് ചുവട്ടില്‍ പോയിരിക്കൂ; രോഗികളുടെ ബന്ധുക്കളോട് യു.പി പൊലീസ്

Web Desk
|
30 April 2021 2:49 PM IST

ഓക്സിജന്‍ ലഭിക്കുന്നില്ലെന്ന് അധികൃതരോട് പരാതിപ്പെട്ട രോഗിയുടെ ബന്ധുവിനോടാണ് പൊലീസ് ആല്‍മരത്തിന് ചുവട്ടില്‍ പോയിരിക്കാന്‍ നിര്‍ദേശിച്ചത്

ഉത്തർപ്രദേശിൽ കോവിഡ് രോ​ഗികൾ ഓക്സിജൻ കിട്ടാതെ വലയുമ്പോഴും മനുഷ്യത്വം കാട്ടാതെ യുപി പൊലീസ്. ഓക്സിജനായി ആശുപത്രി വരാന്തകളിൽ കിടന്ന് കരയുന്നതിനുപകരം ആല്‍മരത്തിന് ചുവട്ടില്‍ പോയിരിക്കാനാണ് യുപി പൊലീസിന്റെ ഉപദേശം. ഓക്സിജന്‍ ലഭിക്കുന്നില്ലെന്ന് അധികൃതരോട് പരാതിപ്പെട്ട രോഗിയുടെ ബന്ധുവിനോടാണ് പൊലീസ് ആല്‍മരത്തിന് ചുവട്ടില്‍ പോയിരിക്കാന്‍ നിര്‍ദേശിച്ചത്.

ചില ആശുപത്രികള്‍ രോഗികള്‍ക്കാവശ്യമായ ഓക്സിജന്‍ അവരുടെ ബന്ധുക്കള്‍ തന്നെ കണ്ടെത്തണമെന്ന് പറഞ്ഞ് നോട്ടീസുകള്‍ പ്രദര്‍ശിപ്പിച്ചത് വലിയ വിമർശനങ്ങൾക്ക് കാരണമായിരുന്നു. ഓക്സിജൻ ലഭിക്കാതെ നിരവധി രോ​ഗികൾക്കാണ് ഉത്തർപ്രദേശിൽ ജീവൻ നഷ്ടമായത്. കഴിഞ്ഞ ദിവസം ഏഴ് പേരാണ് ഓക്സിജന്‍ ലഭിക്കാതെ യു.പിയില്‍ മരിച്ചത്.

ഓക്സിജന് കടുത്ത ക്ഷാമം നേരിടുമ്പോഴും ഉത്തര്‍പ്രദേശിലെ സര്‍ക്കാര്‍, സ്വകാര്യ മേഖലകളിലെ കോവിഡ് ആശുപത്രികളില്‍ ഓക്‌സിജന്‍ ക്ഷാമം ഇല്ലെന്നാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രതികരണം. ഓക്‌സിജന്‍ ക്ഷാമമില്ലെന്നും മറിച്ച് പ്രചരിപ്പിക്കുന്നവരുടെ സ്വത്ത് കണ്ടുകെട്ടുമെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞിരുന്നു.

Related Tags :
Similar Posts