< Back
India

India
തമിഴ്‌നാട്ടിൽ പ്ലസ് ടു പരീക്ഷ റദ്ദാക്കി
|5 Jun 2021 9:54 PM IST
തമിഴ്‌നാട്ടിൽ പന്ത്രണ്ടാം ക്ലാസ് ബോർഡ് പരീക്ഷ റദ്ദാക്കി. കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തിലാണ് നടപടി. ഉന്നത വിദ്യാഭ്യാസത്തിനുള്ള പ്രവേശനം പ്രത്യേകം തയ്യാറാക്കുന്ന സ്‌കോർ അനുസരിച്ചായിരിക്കുമെന്ന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ പറഞ്ഞു. ഇതിനായി പ്രത്യേക സമിതിയെ നിയോഗിക്കും.നേരത്തെ കോവിഡ് വ്യാപനം കണക്കിലെടുത്ത് സി.ബി.എസ്.ഇ യും പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കിയിരുന്നു.