< Back
India
നിയന്ത്രണങ്ങളില്‍ അലംഭാവം വേണ്ട; സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്
India

നിയന്ത്രണങ്ങളില്‍ അലംഭാവം വേണ്ട; സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്

Web Desk
|
19 Jun 2021 3:54 PM IST

സംസ്ഥാന- കേന്ദ്ര ഭരണപ്രദേശങ്ങളിലെ എല്ലാ ചീഫ്‌ സെക്രട്ടറിമാര്‍ക്കും കേന്ദ്ര ആഭ്യന്തര സെക്രട്ടറി കത്തയച്ചു.

ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളിലെ ഇളവുകള്‍ കരുതലോടെ വേണമെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം. കോവിഡ് പ്രൊട്ടോക്കോള്‍ ഉറപ്പാക്കുന്നതില്‍ അലംഭാവം കാണിക്കരുതെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന- കേന്ദ്ര ഭരണപ്രദേശങ്ങളിലെ എല്ലാ ചീഫ്‌ സെക്രട്ടറിമാര്‍ക്കും കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് കുമാര്‍ ഭല്ല കത്തയച്ചു.

ഇളവുകള്‍ അനുവദിച്ചതോടെ പലയിടത്തും ആള്‍ക്കൂട്ടമുണ്ടാകുന്നുണ്ടെന്നും ഇതൊഴിവാക്കണമെന്നും ആഭ്യന്തര സെക്രട്ടറിയുടെ കത്തില്‍ പറയുന്നു. ടെസ്റ്റ്, ട്രാക്ക്, ട്രീറ്റ് എന്നിവയ്ക്കൊപ്പം വാക്സിനേഷന്‍ വേഗത്തിലാക്കാനുളള നടപടി സ്വീകരിക്കണമെന്നും നിര്‍ദേശമുണ്ട്.

നിയന്ത്രണങ്ങൾ ലഘൂകരിച്ചതോടെ ഡൽഹിയിലെ മാർക്കറ്റുകളിൽ കോവിഡ് മാനദണ്ഡങ്ങൾ കാറ്റില്‍പ്പറത്തി ആളുകള്‍ കൂട്ടം കൂടുന്നതിന്‍റെ ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. ഈ വിഷയത്തില്‍ സ്വമേധയ കേസെടുത്ത് ഡല്‍ഹി ഹൈക്കോടതി കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. നിയമ ലംഘകർക്കെതിരെ കർശന നടപടി കൈക്കൊള്ളണമെന്നും കടയുടമകളെ ബോധവത്​കരിക്കണമെന്നും അധികൃതരോട് കോടതി​ ആവശ്യപ്പെടുകയും ചെയ്തു. ഇതിനു പിന്നാലെയാണ് കേന്ദ്രം മുന്നറിയിപ്പുമായി രംഗത്തെത്തുന്നത്.

Related Tags :
Similar Posts