< Back
India

India
ലഖ്‌നൗവിൽ ഓക്‌സിജൻ സിലിണ്ടർ പൊട്ടിത്തെറിച്ച് മൂന്നു മരണം
|5 May 2021 9:47 PM IST
കെ.ടി ഓക്‌സിജൻ പ്ലാന്‍റിലാണ് അപകടമുണ്ടായത്.
ഉത്തർപ്രദേശിലെ ലഖ്‌നൗവിൽ ഓക്‌സിജൻ സിലിണ്ടർ പൊട്ടിത്തെറിച്ച് മൂന്നു മരണം. ആറു പേർക്കു പരിക്കേറ്റു. കെ.ടി ഓക്‌സിജൻ പ്ലാന്‍റിലാണ് അപകടമുണ്ടായത്. കോവിഡ് രോഗികൾക്കായി ഓക്‌സിജൻ സിലിണ്ടർ നിറയ്ക്കുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു.
പരിക്കേറ്റവരിൽ രണ്ടുപേരെ റാംമനോഹർ ലോഹ്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാലുപേർ കെ.ജി.എം.യുവിൽ ചികിത്സയിലാണ്. പരിക്കേറ്റവർക്കെല്ലാം സൗജന്യ ചികിത്സ നൽകുമെന്ന് ജില്ല മജിസ്‌ട്രേറ്റ് അറിയിച്ചു. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അപകടത്തിൽ ദുഃഖം രേഖപ്പെടുത്തിയിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.