< Back
India

India
മരിച്ച പുരോഹിതന്‍റെ വീട്ടില്‍ നിന്നും ദേവസ്ഥാനം അധികൃതര്‍ കണ്ടെത്തിയത് 6.15 ലക്ഷം രൂപയും 25 കി.ഗ്രാം നാണയങ്ങളും
|18 May 2021 3:24 PM IST
തിരുപ്പതിയിലെ ശേശാചല നഗറിലെ താമസക്കാരനായിരുന്ന ശ്രീനിവാസലുവിന്‍റെ വീട്ടില്‍ നിന്നാണ് പണം കണ്ടെത്തിയത്
പുരോഹിതന് അനുവദിച്ച വീട്ടില്‍ നിന്നും തിരുമല തിരുപ്പതി ദേവസ്ഥാനം അധികൃതര്‍ കണ്ടെത്തിയത് 6.15 ലക്ഷം രൂപയും 25 കിലോ നാണയങ്ങളും. കഴിഞ്ഞ വര്‍ഷം മരണമടഞ്ഞ തിരുപ്പതിയിലെ ശേശാചല നഗറിലെ താമസക്കാരനായിരുന്ന ശ്രീനിവാസലുവിന്‍റെ വീട്ടില്‍ നിന്നാണ് പണം കണ്ടെത്തിയത്.
രണ്ട് ട്രങ്ക് പെട്ടികളിലായിട്ടാണ് പണം സൂക്ഷിച്ചിരുന്നത്. ശ്രീനിവാസലു ഒറ്റക്കായിരുന്നു താമസം. 2008 മുതല്‍ ഇയാള്‍ ഇവിടെ താമസിക്കുന്നതായി ടിടിഡിയുടെ വിജിലൻസ് വിഭാഗത്തിലെ ഉദ്യോഗസ്ഥർ പറഞ്ഞു. ശ്രീനിവാസലുവിന്‍റെ മരണശേഷം ബന്ധുക്കളെ കണ്ടെത്താന്‍ ശ്രമം നടത്തിയെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് കുറെ നാളുകളായി വീട് അടഞ്ഞ നിലയിലായിരുന്നു. കണ്ടെടുത്ത പണം ടിടിഡി ട്രഷറിയിലേക്ക് മാറ്റിയിട്ടുണ്ടെന്നും അധികൃതര്‍ പറഞ്ഞു.