< Back
India
ഉത്തർപ്രദേശിൽ കാർ വാങ്ങാൻ കുഞ്ഞിനെ ഒന്നര ലക്ഷം രൂപക്ക് വിറ്റു
India

ഉത്തർപ്രദേശിൽ കാർ വാങ്ങാൻ കുഞ്ഞിനെ ഒന്നര ലക്ഷം രൂപക്ക് വിറ്റു

Web Desk
|
15 May 2021 5:08 PM IST

ഗുർസ്ഹായ്​ഗഞ്ചിലുള്ള വ്യാപാരിക്കാണ് ദമ്പതികൾ കുഞ്ഞിനെ വിറ്റത്

സെക്കൻഡ് ഹാൻഡ് കാർ വാങ്ങാൻ ചോരക്കുഞ്ഞിനെ വിറ്റ് ദമ്പതികൾ. ഉത്തർപ്രദേശിലെ കന്നൗജിലാണ് നടുക്കുന്ന സംഭവം. ഒന്നര ലക്ഷം രൂപയുടെ സെക്കൻ ഹാൻഡ് കാർ വാങ്ങാനാണ് മൂന്ന് മാസം പ്രായമായ കുഞ്ഞിനെ ദമ്പതികൾ വിറ്റതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.

മകളും ഭർത്തവും ചേർന്ന് കുഞ്ഞിനെ വിറ്റെന്ന് മുത്തശ്ശനും മുത്തശ്ശിയും പരാതി നൽകുകയായിരുന്നു. ദമ്പതികളെ പൊലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തി ചോദ്യം ചെയ്തതോടെയാണ് സംഭവം പുറംലോകമറിയുന്നത്. ​

ഗുർസ്ഹായ്​ഗഞ്ചിലുള്ള വ്യാപാരിക്കാണ് ദമ്പതികൾ കുഞ്ഞിനെ വിറ്റത്. കുട്ടി ഇപ്പോഴും ഇയാളുടെ കയ്യിലാണുള്ളതെന്നും പൊലീസ് പറഞ്ഞു.

ഇത്തരത്തിൽ കുട്ടികളെ വിൽക്കുന്നത് ഇത് ആദ്യ സംഭവമല്ല. നേരത്തെ, കർണാടകയിൽ കർഷക തൊഴിലാളി മൂന്ന് വയസുള്ള കുട്ടിയെ വിറ്റ് മോട്ടോർബൈക്കും മൊബൈൽ ഫോണും വാങ്ങിയ സംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നു. സംശയം തോന്നിയ അയൽക്കാർ പൊലീസിൽ പരാതിപ്പെട്ടപ്പോഴാണ്, മക്കളില്ലാത്ത ദമ്പതികൾക്ക് ഇയാൾ കുട്ടിയെ പണത്തിന് വിറ്റ വിവരം പുറത്ത് വരുന്നത്.

Similar Posts