< Back
India
അത്താഴത്തിന് സാലഡില്ല; ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തി, മകനും വെട്ടേറ്റു
India

അത്താഴത്തിന് സാലഡില്ല; ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തി, മകനും വെട്ടേറ്റു

Web Desk
|
3 Jun 2021 1:14 PM IST

ഉത്തര്‍പ്രദേശിലെ ഷാംലി ജില്ലയിലെ ഗോഗ്വാൻ ജലാൽപൂരില്‍ തിങ്കളാഴ്ച രാത്രിയാണ് സംഭവം നടന്നത്

അത്താഴത്തിന് സാലഡ് വിളമ്പാന്‍ വൈകിയതിന്‍റെ പേരില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി. അമ്മയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ മകനും പരിക്കേറ്റു. ഉത്തര്‍പ്രദേശിലെ ഷാംലി ജില്ലയിലെ ഗോഗ്വാൻ ജലാൽപൂരില്‍ തിങ്കളാഴ്ച രാത്രിയാണ് സംഭവം നടന്നത്.

രാത്രി ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന മുരളി സാലഡ് വിളമ്പാന്‍ വൈകിയതിന്‍റെ പേരില്‍ ഭാര്യ സുദേഷിനെ ആക്രമിക്കുകയായിരുന്നു. തടയാന്‍ ശ്രമിച്ച മകന്‍ അജയിനും(20) പരിക്കേറ്റു. കൊലപാതകത്തെ തുടര്‍ന്ന് ഒളിവില്‍ പോയ പ്രതി മുരളി സിംഗിനെ കാട്ടില്‍ നിന്നും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മുരളിക്കെതിരെ കൊലപാതകക്കുറ്റം ചുമത്തി കേസെടുത്തിട്ടുണ്ട്. അജയുടെ നില തൃപ്തികരണമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

Similar Posts