< Back
India
ഉത്തർപ്രദേശിൽ 19 കാരിയെ കൂട്ടബലാത്സംഗം ചെയ്തു; രണ്ട് പേർ അറസ്റ്റിൽ
India

ഉത്തർപ്രദേശിൽ 19 കാരിയെ കൂട്ടബലാത്സംഗം ചെയ്തു; രണ്ട് പേർ അറസ്റ്റിൽ

Web Desk
|
7 Jun 2021 12:00 PM IST

സുഹൃത്തുക്കളോടൊപ്പം പുറത്തിറങ്ങിയ പെൺകുട്ടിയെ ആറ് യുവാക്കൾ ചേർന്നാണ് കൂട്ടബലാത്സംഗം ചെയ്തത്

ഉത്തർപ്രദേശിൽ 19 കാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ രണ്ട് പേരെ ബറേലി പൊലീസ് അറസ്റ്റ് ചെയ്തു. സുഹൃത്തുക്കളോടൊപ്പം പുറത്തിറങ്ങിയ പെൺകുട്ടിയെ ആറ് യുവാക്കൾ ചേർന്നാണ് കൂട്ടബലാത്സംഗം ചെയ്തത്.

വിശാൽ പട്ടേൽ, അനുജ് പട്ടേൽ എന്നിവരെയാണ് ഞായറാഴ്ച പൊലീസ് അറസ്റ്റ് ചെയ്തത്. മറ്റ് നാല് പ്രതികൾ ഇപ്പോഴും ഒളിവിലാണ്. പ്രതികളെ കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് പറഞ്ഞു. തന്റെ രണ്ട് സുഹൃത്തുക്കളോടൊപ്പം പുറത്തിറങ്ങിയ പെൺകുട്ടിയോട് പ്രതികൾ മോശമായി പെരുമാറുകയും സുഹൃത്തുകളെ മർദ്ദിക്കുകയും ചെയ്തു.

ആറ് പേരടങ്ങുന്ന സംഘം തന്നെ സമീപത്തെ വയലിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി അവിടെ വെച്ച് കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു എന്നാണ് പെൺകുട്ടിയുടെ മൊഴി. സംഭവത്തെക്കുറിച്ച് ആരോടെങ്കിലും പറഞ്ഞാൽ ഗുരുതരമായ പ്രത്യാഘാതമുണ്ടാകുമെന്ന് ഭീഷണിപ്പെടുത്തിയതായും പെൺകുട്ടി മൊഴി നൽകിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.

Similar Posts