< Back
India

India
മഹാത്മാ ഗാന്ധിയുടെ പേഴ്‌സണൽ സെക്രട്ടറി വി. കല്യാണം അന്തരിച്ചു
|4 May 2021 9:26 PM IST
നാലുവർഷം ഗാന്ധിജിക്കൊപ്പമുണ്ടായിരുന്ന കല്യാണം ഗാന്ധിജി കൊല്ലപ്പെടുമ്പോഴും കൂടെയുണ്ടായിരുന്നു.
മഹാത്മ ഗാന്ധിയുടെ അവസാന പേഴ്‌സണൽ സെക്രട്ടറിയായിരുന്ന വി. കല്യാണം അന്തരിച്ചു. ചെന്നൈയിലെ പടൂരിലുള്ള സ്വവസതിയിൽ ഇന്ന് വൈകീട്ടോടെയായിരുന്നു അന്ത്യം. മകള്‍ നളിനിയാണ് അദ്ദേഹത്തിന്‍റെ മരണ വാർത്ത സ്ഥിരീകരിച്ചത്. നാളെ ഉച്ചയ്ക്ക് ബെസന്ത് നഗർ ശ്മശാനത്തിൽ സംസ്‌കാര ചടങ്ങുകൾ നടക്കും.
1922 ഓഗസ്റ്റ് 15ന് ഷിംലയിലായിരുന്നു കല്യാണത്തിന്‍റെ ജനനം. 1944- 48 വരെ കല്യാണം ഗാന്ധിജിക്കൊപ്പം പ്രവർത്തിച്ചിരുന്നതായി അദ്ദേഹത്തിന്‍റെ ജീവചരിത്രകാരൻ കുമാരി എസ്. നീലകണ്ഠൻ വ്യക്തമാക്കിയിട്ടുണ്ട്.
മഹാരാഷ്ട്രയിലെ സേവാഗ്രാം ആശ്രമത്തിലായിരുന്ന കല്യാണം, ഗാന്ധിജിയുടെ വിവിധ ഭാഷകളിലെ കത്തുകൾ സമാഹരിക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നു. 1948 ജനുവരി 30ന് ഗാന്ധിജി കൊല്ലപ്പെടുമ്പോൾ കല്യാണം ഒപ്പമുണ്ടായിരുന്നു.