< Back
India
ശ്വാസതടസ്സം: നടന്‍ വിജയ്‍കാന്ത് ആശുപത്രിയില്‍
India

ശ്വാസതടസ്സം: നടന്‍ വിജയ്‍കാന്ത് ആശുപത്രിയില്‍

Web Desk
|
19 May 2021 10:04 AM IST

ആരോഗ്യനില ഗുരുതരമാണെന്നാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന സൂചന.

തമിഴ് നടനും ഡിഎംഡികെ അധ്യക്ഷനുമായ വിജയ്‍കാന്ത് ആശുപത്രിയില്‍. പുലര്‍ച്ചെ മൂന്നുമണിയോടെയാണ് ശ്വാസതടസ്സത്തെ തുടര്‍ന്ന് അദ്ദേഹത്തെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യനില ഗുരുതരമാണെന്നാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന സൂചന. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി അദ്ദേഹത്തെ ആരോഗ്യപ്രശ്നങ്ങള്‍ അലട്ടുന്നുണ്ടായിരുന്നു.

വിജയകാന്തിന്‍റെ ആരോഗ്യനില ഒരുപറ്റം ഡോക്ടര്‍മാരുടെ സംഘം വിലയിരുത്തിക്കൊണ്ടിരിക്കുകയാണ് എന്ന് മാത്രമാണ് പുറത്തുവന്നിട്ടുള്ള വിവരം. സ്ഥിരമായുള്ള പരിശോധനയുടെ ഭാഗമായാണ് ഈ ആശുപത്രി വാസമെന്ന പ്രതികരണമാണ് അദ്ദേഹത്തിന്‍റെ പാര്‍ട്ടിവൃത്തങ്ങള്‍ നല്‍കുന്നത്. ഒന്നോ രണ്ടോ ദിവസങ്ങള്‍ക്കുള്ളില്‍ അദ്ദേഹം ഡിസ്‍ചാര്‍ജ് ആകുമെന്നും പാര്‍ട്ടി പ്രവര്‍ത്തകരിലൊരാള്‍ പ്രതികരിച്ചു. ആശുപത്രിയില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.

കഴിഞ്ഞ സെപ്തംബറില്‍ അദ്ദേഹത്തിനും ഭാര്യയ്ക്കും കോവിഡ് ബാധിച്ചിരുന്നു. അതിന്‍റെ ഭാഗമായുള്ള ചില ശാരീരിക ബുദ്ധിമുട്ടുകള്‍ അദ്ദേഹത്തിനുണ്ടായിരുന്നു. ഒക്ടോബര്‍ രണ്ടിനാണ് അദ്ദേഹം അന്ന് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ആകുന്നതും വീട്ടില്‍ ഐസലേഷനില്‍ പ്രവേശിക്കുന്നതും.

Related Tags :
Similar Posts