< Back
India

India
മമത ബാനർജിയുടെ സഹോദരൻ കോവിഡ് ബാധിച്ച് മരിച്ചു
|15 May 2021 1:07 PM IST
മമതയുടെ ഇളയ സഹോദരൻ അസിം ബാനർജിയാണ് കോവിഡ് ബാധിച്ച് മരണപ്പെട്ടത്.
പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ സഹോദരൻ കോവിഡ് ബാധിച്ച് മരിച്ചു. മമതയുടെ ഇളയ സഹോദരൻ അസിം ബാനർജിയാണ് മരിച്ചത്. കഴിഞ്ഞ ഒരു മാസത്തോളമായി കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു അദ്ദേഹം. കൊൽക്കത്തയിലെ സ്വകാര്യ ആശുപത്രിയിൽവച്ചായിരുന്നു അന്ത്യം.
20,846 പേർക്കാണ് കഴിഞ്ഞ ദിവസം ബംഗാളിൽ കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ഇതുവരെ രോഗം ബാധിച്ചവരുടെ ആകെ എണ്ണം 10,94,802 ആയി ഉയർന്നു. 136 മരണവും വെള്ളിയാഴ്ച ബംഗാളിൽ റിപ്പോർട്ട് ചെയ്തു.